രോഹിത് വന്നില്ലെങ്കിൽ ക്യാപ്റ്റൻ ഈ താരം.

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം നോക്കുന്നത് സ്റ്റാർ ബാറ്റ്‌സ്മാൻ രോഹിത് ഫിറ്റ്നസ് സംബന്ധിച്ച വാർത്തകളിലേക്കാണ്. ടെസ്റ്റ്‌ പരമ്പരയിൽ നിന്നും പരിക്ക് കാരണം പിന്മാറിയ രോഹിത് ശർമ്മ നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പൂർണ്ണ ഫിറ്റ്നസ് നേടാനുള്ള കഠിനമായ ശ്രമത്തിലാണ്. താരം ഏകദിന പരമ്പര കളിക്കാനായി എത്തുമെന്നാണ് ഇന്ത്യൻ ആരാധകരും സെലക്ഷൻ കമ്മിറ്റിയും വിശ്വസിക്കുന്നത്.

എന്നാലും ആശങ്കകൾ പൂർണ്ണമായി മാറിയിട്ടില്ല.അടുത്ത മാസം ആരംഭിക്കുന്ന സൗത്താഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീം ഇന്ത്യയുടെ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രോഹിത് ശർമ്മയുടെ പരിക്കും ഫിറ്റ്നസ് സംബന്ധിച്ച അന്തിമമായ ഒരു തീരുമാനത്തിനായി കാത്തിരിക്കുന്ന സെലക്ഷൻ കമ്മിറ്റി ചർച്ചകൾ കൂടി സജീവമാക്കുകയാണ്. ജനുവരി 19നാണ് ആദ്യത്തെ ഏകദിനം ആരംഭിക്കുന്നത്.

എന്നാൽ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം രോഹിത് ശർമ്മക്ക്‌ ഏകദിന പരമ്പരയും പരിക്ക് കാരണം കളിക്കാൻ കഴിയില്ല എങ്കിൽ ഓപ്പണറും വൈസ്ക്യാപ്റ്റനുമായ ലോകേഷ് രാഹുൽ നായകനായി എത്തും. നേരത്തെ വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വളരെ സർപ്രൈസായി മാറ്റിയാണ് ബിസിസിഐ രോഹിത്തിനെ ക്യാപ്റ്റനായി നിയമിച്ചത്. ഏകദിന ക്യാപ്റ്റൻസി നഷ്ടമായ ശേഷം വിരാട് കോഹ്ലി ഉയർത്തിയ വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലുള്ള രോഹിത് നൂറ്‌ ശതമാനം ഫിറ്റ്നസ് നേടി ഏകദിന പരമ്പരക്കായി എത്തിയാൽ അത് രോഹിത് ശര്‍മ്മക്ക് കീഴിൽ വിരാട് കോഹ്ലി കളിക്കുന്ന ആദ്യത്തെ പരമ്പരയായി മാറും.

നിലവിൽ മികച്ച ബാറ്റിങ് ഫോമിലുള്ള ലോകേഷ് രാഹുൽ ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റനുമാണ്. താരത്തെയാണ് വൈസ് ക്യാപ്റ്റനായി സെലക്ഷൻ കമ്മിറ്റി കൂടി തീരുമാനിച്ചതെന്നും ശ്രദ്ധേയം. പഞ്ചാബ് കിങ്‌സ് ടീം ഐപിഎല്ലിൽ നയിച്ച ഒരു എക്സ്പീരിയൻസും രാഹുലിനുള്ള ഒരു അനുകൂല ഘടകമാണ്‌. അതേസമയം ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഗെയ്ക്ഗ്വാദ് അടക്കമുള്ള ചില യുവ താരങ്ങൾക്ക്‌ അവസരം ലഭിക്കാനാണ് സാധ്യത.2023ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിനായിട്ടാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നത്.