റാങ്കിങ്ങിൽ തകർന്ന് വിരാട് കോഹ്ലി :കുതിപ്പുമായി ലോകേഷ് രാഹുൽ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശത്തിലാണ്. ഇന്ത്യൻ ടീം കിരീടം നേടിയില്ല എങ്കിലും മികച്ച അനേകം നിമിഷങ്ങൾ സമ്മാനിച്ചാണ് വിരാട് കോഹ്ലിയും ടീമും പ്രാഥമിക റൗണ്ടിൽ നിന്നും പുറത്തായി മടങ്ങുന്നത്. എല്ലാ അർഥത്തിലും എതിരാളികൾക്ക് മുൻപിൽ തകർന്ന ഇന്ത്യൻ ടീമിൽ ഏറെ കയ്യടികൾ നേടിയത് സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുലാണ്. മികച്ച ഫോർമിൽ സ്ഥിരതയോടെ ബാറ്റ് വീശിയ താരത്തിന് ഈ പ്രകടനങ്ങൾ ഐസിസി റാങ്കിങ്ങിൽ ഇപ്പോൾ കുതിപ്പ് സമ്മാനിക്കുകയാണ്. പുതുക്കിയ ടി :20 റാങ്കിങ് പ്രകാരം അഞ്ചാം സ്ഥാനത്തേക്ക് എത്തുകയാണ് ലോകേഷ് രാഹുൽ ഇപ്പോൾ. ടി :20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ താരവും രാഹുലാണ്.

ഇത്തവണത്തെ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ നായകൻ ബാബർ അസം ടി :20 റാങ്കിങ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ രണ്ടാം സ്ഥാനവും നിലനിർത്തി. ആരോൺ ഫിഞ്ചും മാർക്രവും മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുമ്പോൾ രാഹുൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു സ്ഥാനം നഷ്ടമായി ഏട്ടാമതെത്തി.ആദ്യ പത്തിൽ 2 ഇന്ത്യൻ ബാറ്റ്‌സ്മന്മാർ മാത്രമാണുള്ളത്.

അതേസമയം ആൾറൗണ്ടർമാരുടെ റാങ്കിങ്കിൽ അഫ്‌ഘാൻ നായകനായ മുഹമ്മദ്‌ നബി ഒന്നാമത് തുടരുമ്പോൾ ഒരു ഇന്ത്യൻ താരവും ആദ്യ പത്തിലില്ല. ലോകകപ്പിൽ ഹാട്രിക്ക് നേടിയ ലങ്കൻ സ്പിന്നർ ഹസരംഗ റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തേക്ക് എത്തിയപ്പോൾ 5 വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയൻ താരമായ ആദം സാമ്പ അഞ്ചാമത് എത്തി. ഒരു ഇന്ത്യൻ ബൗളറും ടോപ് പത്തിൽ ഇല്ല എന്നതും ശ്രദ്ധേയം.

Previous articleഅവരെ എന്തിന് ടീമിൽ നിന്നും ഒഴിവാക്കി :ചോദ്യവുമായി ഹർഭജൻ സിങ്
Next articleഅയാളെ എന്തിനാണ് ഒഴിവാക്കിയത് :ചോദ്യവുമായി സുനിൽ ഗവാസ്ക്കർ