ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വളരെ അധികം കയ്യടികൾ നേടുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ബാറ്റിങ് മികവിനാലും ക്യാപ്റ്റൻസി മികവിലും സഞ്ജു സാംസൺ വാനോളം പ്രശംസകൾ നേടുമ്പോഴും ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല.ടീമിലെ മറ്റുള്ള ബാറ്റ്‌സ്മന്മാർ മോശം ഫോമിൽ തുടരുമ്പോൾ മലയാളി വിക്കറ്റ് കീപ്പർ സീസണിലെ 10 കളികൾ പൂർത്തിയാക്കുമ്പോൾ 433 റൺസ് നേടി കഴിഞ്ഞു. സീസണിലെ ആദ്യ കളിയിൽ പഞ്ചാബ് കിങ്‌സ് ടീമിനെതിരെ തന്റെ മൂന്നാം ഐപിൽ സെഞ്ച്വറി നേടിയ സഞ്ജു തുടർച്ചയായ രണ്ട് ഫിഫ്റ്റികൾ നേടി മിന്നും ഫോമിലാണ്.പലപ്പോഴും സ്ഥിരതയില്ലായ്മയുടെ പേരിൽ വളരെ അധികം വിമർശനം കേൾക്കാറുള്ള സഞ്ജു ഇത്തവണ ഹേറ്റേഴ്‌സിനുള്ള മറുപടി ബാറ്റിൽ കൂടി നൽകുകയാണ്.
അതേസമയം സഞ്ജുവിന്റ പ്രകടനം ഏറ്റവും അധികം സന്തോഷിപ്പിക്കുക മുൻ ഇന്ത്യൻ താരവും നിലവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡിനെ ആയിരിക്കുമെന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരം ഡബ്ലൂ. വി. രാമൻ. സഞ്ജുവിന്റെ നിലവിലെ ഫോമിനെയും കളിയുടെ ശൈലിയെയും പ്രശംസിച്ച മുൻ താരം ദ്രാവിഡ് വളരെ അധികം പ്രതീക്ഷകൾ നൽകുന്ന ഒരു താരമാണ് സഞ്ജുവെന്നും വിശദമാക്കി.നേരത്തെ രാജസ്ഥാൻ റോയൽസ് ടീമിൽ രാഹുൽ ദ്രാവിഡ് നായകനായിരുന്നപ്പോഴാണ് സഞ്ജു അവിടെ ടീമിൽ എത്തിയത്. ശേഷം ഡൽഹി ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയപ്പോൾ കളിക്കാരനായി സഞ്ജു അവിടെയുണ്ടായിരുന്നു.ഒപ്പം ശ്രീലങ്കക്ക് എതിരായ പര്യടനത്തിൽ സഞ്ജു സാംസൺ അംഗമായ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡാണ്.
” സഞ്ജു ഈ സീസണിൽ അനായാസം റൺസ് അടിക്കുന്നതും ഒപ്പം ഇപ്രകാരം കളിക്കുന്നതും കാണുമ്പോൾ രാഹുൽ ദ്രാവിഡ് സന്തോഷിക്കും. സഞ്ജു സാംസണിൽ ഇതിഹാസ താരത്തിന് അത്രയേറെ വിശ്വാസമാണുള്ളത്”മുൻ താരം അഭിപ്രായം വിശദമാക്കി