രോഹിത്തിന്റെയും കോഹ്ലിയുടെയും ഭാവി തീരുമാനം എന്താണെന്ന് അറിയിച്ച് ദ്രാവിഡ്.

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും മുൻ നായകൻ വിരാട് കോഹ്ലിയുടെയും കാര്യത്തിൽ തങ്ങൾ തീരുമാനമെടുത്തതായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. കോഹ്ലിയെ 20 ടീമിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നും വിശ്രമം അനുവദിച്ചിട്ടുണ്ട് എന്നും ദ്രാവിഡ് വ്യക്തമാക്കി. ഇന്നലെയായിരുന്നു കഴിഞ്ഞവർഷത്തെ ഐ.സി.സി 20-20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചത്. ടീമിൽ 34 വയസ്സുകാരനായ കോഹ്ലി സ്ഥാനം നേടിയിരുന്നു.

വൈറ്റ് ബോൾ ടൂർണ്ണമെൻ്റുകൾക്ക് മുൻഗണന നൽകുന്നതിനാലാണ് കോഹ്ലിക്ക് 20-20 ഫോർമാറ്റിൽ നിന്ന് ഇടവേള നൽകിയതെന്ന് ദ്രാവിഡ് വ്യക്തമാക്കി. രോഹിത് ശർമയും കോഹ്ലിയും ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പരയിൽ ഉണ്ടായിരുന്നില്ല. ന്യൂസിലാൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലും ഇരുവരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളാണ് 20-20 ക്രിക്കറ്റിൽ ഇരുവർക്കും ഇനി സ്ഥാനം ഉണ്ടാകില്ലെന്ന ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്.

FDwpulFX0AUwQnA

20-20യിൽ ഇരുവരുടെയും അഭാവത്തെക്കുറിച്ച് ദ്രാവിഡ് തുറന്നു പറഞ്ഞത് ഇന്ന് നടക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു. ഇരുവരുടെ ഭാവിയെക്കുറിച്ച് ഇന്ത്യൻ പരിശീലകൻ പറഞ്ഞ വാക്കുകൾ വായിക്കാം..”ഞങ്ങൾ ചില സമയത്ത് മുൻഗണന നൽകേണ്ടത് വൈറ്റ് ബോൾ ടൂർണമെന്റുകൾക്കാണ്.

virat rohit

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ബോർഡർ ഗവാസ്കർ എന്നിങ്ങനെ ഞങ്ങൾ കളിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.20-20 ലോകകപ്പിന് ശേഷമുള്ള മുൻഗണന ഏകദിന ലോകകപ്പിൽ ആണ്. 6 മത്സരങ്ങളും വിരാട് കളിച്ചിട്ടുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ട്വൻ്റി-20 മത്സരങ്ങളിൽ നിന്നും പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് പ്രധാന മത്സരങ്ങൾ ഒരുപാട് ഞങ്ങൾക്ക് മുന്നിലുള്ളത് കൊണ്ടാണ്

Previous articleഎന്തുകൊണ്ട് ഇന്ത്യൻ ബൗളിങ് നിര പരിക്കിന്റെ പിടിയിലാകുന്നു? കാരണങ്ങൾ വ്യക്തമാക്കി കപിൽ ദേവ്
Next articleഅവസാന ഏകദിനത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങള്‍