വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി റോൾ കൂടി അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. രോഹിത് ശർമ്മ ടി :20, ഏകദിന ക്യാപ്റ്റൻസി മാറ്റത്തിന് കൂടി പിന്നാലെ ഉടൻ ടെസ്റ്റ് നായകനായി എത്തുമെന്ന സൂചനയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകുന്നത്. എന്നാൽ ടെസ്റ്റ് ക്യാപ്റ്റൻസി മാറ്റത്തിന് പിന്നാലെ കോഹ്ലിയെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടം നഷ്ടമാക്കിയത്.ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റൻ കോഹ്ലിക്ക് പക്ഷേ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറാൻ കഴിഞ്ഞില്ല. ഈ നിരാശയും കോഹ്ലിയിൽ കാണാൻ സാധിച്ചു. എന്നാൽ വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞതിൽ ഒരു പ്രധാന കാരണം പറയുകയാണ് മഞ്ജരേക്കർ.
വിരാട് കോഹ്ലി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതിൽ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡിന് എത്രത്തോളം പങ്കുണ്ട് എന്ന് പറയുകയാണ് സഞ്ജയ് മഞ്ജരേക്കർ. “സൗത്താഫ്രിക്കക്ക് എതിരെ ടെസ്റ്റ് പരമ്പര തോൽക്കുമ്പോൾ ടെസ്റ്റ് നായക സ്ഥാനം നഷ്ടമാകുമോ എന്ന് കോഹ്ലി സംശയിച്ചിരുന്നു.ഏകദിനത്തിൽ എന്താണോ സംഭവിച്ചത് അത് ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റിലും നടക്കരുതെന്ന് കോഹ്ലി ആഗ്രഹിച്ചിരുന്നു. അതാണ് ഈ ഒരു അതിവേഗ പ്രഖ്യാപനത്തിനുള്ള കാരണം. തന്റെ ടെസ്റ്റ് ക്യാപ്റ്റൻസി നഷ്ടമായി നാണക്കേട് സഹിക്കേണ്ടി വരുമോ എന്നുള്ള ആശങ്ക കോഹ്ലിയെ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചെന്ന് പറയാൻ സാധിക്കും ” മഞ്ജരേക്കർ അഭിപ്രായം വിശദമാക്കി.
“നേരത്തെ കുംബ്ല കൊച്ചായിരുന്നപ്പോൾ കോഹ്ലിക്ക് ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. എന്നാൽ രവി ശാസ്ത്രി ഹെഡ് കൊച്ചായി എത്തിയപ്പോൾ അത് അല്ല സാഹചര്യം. അദ്ദേഹം വളരെ ഏറെ സ്വാതന്ത്ര്യം നൽകുന്ന ഒരാളായിരുന്നു. ഇത് കോഹ്ലിയും കൂട്ടരും മാക്സിമം ഉപയോഗിച്ചിരുന്നു. അതേസമയം രാഹുൽ ദ്രാവിഡ് അത്തരത്തിൽ ഒരു കോച്ച് അല്ല എന്നത് വ്യക്തം. വിരാട് കോഹ്ലിക്ക് ഇക്കാര്യം അറിയാം. അത് മനസ്സിലാക്കിയാണ് കോഹ്ലിയുടെ ഈ ഒരു തീരുമാനം എന്നത് വ്യക്തം.കോഹ്ലിക്ക് ഈ കാര്യങ്ങൾ അറിയാം “മഞ്ജരേക്കർ നയം വിശദമാക്കി.