ഇന്ത്യ : ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് മോഹലിയിൽ തുടക്കം. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ നിർണായക പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ടോസ് ഭാഗ്യം ലഭിച്ച നായകനായ രോഹിത് ശർമ്മ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഏറ്റവും അധികം ശ്രദ്ധേയനായി മാറിയത് വിരാട് കോഹ്ലി തന്നെയാണ്. തന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരം കളിക്കുന്ന കോഹ്ലിക്ക് മനോഹര സ്വീകരണമാണ് ഇന്ത്യൻ ടീം നൽകിയത്. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീം താരങ്ങളും ചേർന്നാണ് വിരാട് കോഹ്ലിക്ക് സമ്മാന രൂപത്തിൽ നൂറാം ടെസ്റ്റിനായി സ്പെഷ്യൽ ക്യാപ്പ് സമ്മാനിച്ചത്.കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും ക്യാപ്പ് ഏറ്റുവാങ്ങിയ കോഹ്ലി വൈകാരികമായി ഭാര്യ അനുഷ്ക ക്ക് ആലിംഗനം നൽകിയത് വ്യത്യസ്ത കാഴ്ചയായി മാറി.
അതേസമയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കം വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് ഭാഗമാകുവാൻ മോഹാലി ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയിരുന്നു. ജയ് ഷാ അടക്കമുള്ളവർ കോഹ്ലിക്ക് നൂറാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ആശംസകൾ നേർന്നപ്പോൾ കോഹ്ലിയുടെ കുടുംബം ഭാര്യ അനുഷ്ക, ബാല്യകാല കോച്ച് എന്നിവരും ഗ്രൗണ്ടിലേക്ക് എത്തി. കോഹ്ലിക്ക് നൂറാം ടെസ്റ്റിന് മുൻപായുള്ള ആദരവ് നൽകിയ രാഹുൽ ദ്രാവിഡ് ഇനിയും കരിയറിൽ നേട്ടങ്ങൾ നേടാൻ എല്ലാ ആശംസകളും നേർന്നു.
ഇന്ത്യൻ ടീമിന്റെ സമ്മാനത്തിലും ഈ ഒരു മനോഹര ആദരവിലും സംതൃപ്തി പ്രകടിപ്പിച്ച വിരാട് കോഹ്ലി വളരെ അധികം വൈകാരികനായി സംസാരിച്ചു “ഇത് എനിക്ക് ഒരു സ്പെഷ്യൽ മുഹൂർത്തം തന്നെയാണ്. എന്റെ ഭാര്യ എന്റെ സഹോദരൻ, എല്ലാം തന്നെ ഇവിടെ ഈ നിമിഷം ഉണ്ട്.കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും വളരെ നന്ദിയുണ്ട് ഈ ഒരു മുഹൂർത്തത്തിൽ. എനിക്ക് ധൈര്യം പറയാം ഞാൻ ക്രിക്കറ്റിന്റെ മനോഹര ഫോർമാറ്റിൽ 100 ടെസ്റ്റ് കളിച്ചുവെന്ന് ” കോഹ്ലി വാചാലനായി.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോഹ്ലിക്ക് പ്രത്യേക ക്യാപ്പ് നല്‍കി ആദരിച്ചു. ആ സമയത്താണ് മുന്‍ ക്യാപ്റ്റന്‍ വൈകാരികമായി പ്രതികരിച്ചത്. കുട്ടിക്കാലത്ത് രാഹുല്‍ ദ്രാവിഡിനെ പോലുള്ള താരങ്ങളെ ഹീറോയായി കണ്ട് ബെഡ്‌റൂമില്‍ അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഇന്ന് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഇങ്ങനെയൊരു ആദരം ലഭിച്ചത് വലിയ സന്തോഷവും അഭിമാനവും തോന്നുന്ന കാര്യമാണെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് അവസരങ്ങള്‍ നല്‍കിയ ബിസിസിഐയ്ക്ക് നന്ദി പറയുന്നതായും കോഹ്ലി കൂട്ടിച്ചേര്‍ത്തു.