ചോദ്യങ്ങൾ കോഹ്ലിയെ കുറിച്ച് മാത്രം :കട്ട കലിപ്പിലായി രോഹിത് ശർമ്മ

post image 64aa64a

ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കായി ഒരുങ്ങുന്ന ഇന്ത്യൻ സംഘം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ടെസ്റ്റ്‌ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. അതേസമയം ടി :20 പരമ്പരയിലെ തോൽവിക്ക് രണ്ട് മത്സര ടെസ്റ്റ്‌ പരമ്പരയിൽ തിരിച്ചടി നൽകാമെന്ന് വിശ്വസിക്കുകയാണ് ലങ്കൻ ടീം.രോഹിത് ശർമ്മ നായകനായി എത്തുന്ന ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ കോഹ്ലി തന്റെ നൂറാം ടെസ്റ്റ്‌ മത്സരം കളിക്കുന്നുവെന്നത് ശ്രദ്ധേയം. മോഹാലിയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരം കോഹ്ലിക്ക് ഒപ്പം ആഘോഷമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീമും ആരാധകരും. എന്നാൽ ഇന്നലെ പ്രസ്സ് മീറ്റിൽ എത്തിയ രോഹിതിനോട് എല്ലാ മാധ്യമ പ്രവർത്തകരും കോഹ്ലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ഒരുവേള ഉന്നയിച്ചത് രസകരമായ സംഭവത്തിന് കൂടി കാരണമായി മാറി.

പ്രസ്സ് മീറ്റിൽ കോഹ്ലിയുമായുള്ള മികച്ച സൗഹൃദത്തെ കുറിച്ചും താരത്തിന്റെ നൂറാം ടെസ്റ്റ്‌ എന്നുള്ള നേട്ടത്തെ കുറിച്ചും എല്ലാം വാചാലനായ രോഹിത് ശർമ്മ രസകരമായ ഒരു മറുപടി പിന്നീട് പ്രസ്സ് മീറ്റിൽ നൽകിയതാണ് വൈറലായി മാറി കഴിഞ്ഞത്. കോഹ്ലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാം കേട്ട് മടുത്ത രോഹിത് ശർമ്മ ഒരു മാധ്യമ പ്രവർത്തകനാണ് രസകരമായ മറുപടി നൽകിയത്.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

“മത്സരവുമായി ബന്ധപ്പെട്ട് ആരും ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നില്ല, നിങ്ങൾ ചോദിച്ച ചോദ്യം മത്സരവുമായി ബന്ധപ്പെട്ടതാണ്.  കാണികൾ സ്റ്റേഡിയത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എന്താണെന്നും പിച്ച് എങ്ങനെയാണെന്നും ടീം കോമ്പിനേഷൻ എന്തായിരിക്കുമെന്നും ആരും ചോദിക്കുന്നില്ല.” രോഹിത് ശർമ്മ ഇപ്രകാരം പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡ് :Rohit Sharma (c), Mayank Agarwal, Priyank Panchal, Virat Kohli, Shreyas Iyer, KS Bharath, Ravichandran Ashwin (subject to fitness), Ravindra Jadeja, Jayant Yadav, Kuldeep Yadav, Jasprit Bumrah (vc), Mohd. Shami, Mohd. Siraj, Umesh Yadav, Saurabh Kumar, Hanuma Vihari, Shubman Gill, Rishabh Pant

Scroll to Top