ഒടുവില്‍ കാത്തിരുന്ന വാര്‍ത്തയെത്തി. ടി20 ലോകകപ്പിനു ശേഷം കോച്ചിങ്ങ് സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരം മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചിങ്ങ് സ്ഥാനം ഏല്‍ക്കും. ന്യൂസിലന്‍റിനെതിരായ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കും. നേരത്തെ ശ്രീലങ്കന്‍ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തിയിരുന്നു. സുലക്ഷണ നായിക്ക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്
മുന്‍ കോച്ചിങ്ങ് സ്റ്റാഫുകളായ രവി ശാസ്ത്രി, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍, വിക്രം റാത്തോര്‍ എന്നിവര്‍ക്ക് ബിസിസിഐ കുറുപ്പിലൂടെ നന്ദി അറിയിച്ചു. രവി ശാസ്ത്രി നയിച്ച കാലത്താണ് ഇന്ത്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നാമത് എത്തുകയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുകയും ചെയ്തു.
ഓസ്ട്രേലിയയില്‍ പരമ്പര വിജയിക്കുന്ന ആദ്യ ടീം എന്ന നേട്ടവും ശാസ്ത്രിയുടെ പിരീഡില്‍ ഇന്ത്യ സ്വന്തമാക്കി. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലിപ്പിക്കുന്നതും, അണ്ടര്‍ 19, ഇന്ത്യ A കോച്ച് സ്ഥാനങ്ങളും ചെയ്ത് പരിചയമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് പ്രതികരിച്ചു