ഇന്ത്യ മൊത്തം നിനക്കൊപ്പം. സ്കോട്ടീഷ് താരത്തിന്‍റെ വാക്കുകള്‍.

ന്യൂസിലന്‍റിനെതിരെയുള്ള ഐസിസി ടി20 ലോകകപ്പ് പോരാട്ടത്തില്‍ സ്കോട്ടലന്‍റ് – ന്യൂസിലന്‍റ് മത്സരത്തില്‍ രസകരമായ ഒരു സംഭവമുണ്ടായി. സ്കോട്ടലന്‍റ് വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് തന്‍റെ ബോളര്‍ക്ക് നല്‍കിയ മോട്ടിവേഷനാണ് ഇപ്പോള്‍ വൈറല്‍.

എട്ടാം ഓവറില്‍ ബോള്‍ ചെയ്യാനെത്തിയ ക്രിസ് ഗ്രീവിസിനോടായിരുന്നു സ്കോട്ടലന്‍റ് വിക്കറ്റ് കീപ്പറുടെ ഉപദേശം. നാലാം പന്തില്‍ മാത്യൂ ക്രോസിന്‍റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തു. ” കമോണ്‍ ഗ്രീവോ…..നിന്‍റെ പിന്നില്‍ മുഴുവന്‍ ഇന്ത്യക്കാരുമുണ്ട്…ഗ്രീവോ…. ” ലോകകപ്പില്‍ ഇന്ത്യയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു മാത്യൂ ക്രോസിന്‍റെ മോട്ടിവേഷന്‍.

മത്സരത്തില്‍ സ്കോട്ടലന്‍റ് തോല്‍വി നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ടലന്‍റിനു 156 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

ടൂര്‍ണമെന്‍റില്‍ രണ്ട് മത്സരങ്ങളും തോല്‍വി നേരിട്ട ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങലേറ്റു. ഇനിയുള്ള മത്സരങ്ങളില്‍ വമ്പന്‍ വിജയവും മറ്റു ടീമുകളുടെ ഫലങ്ങളനുസരിച്ചാണ് ഇന്ത്യക്ക് സെമിഫൈനല്‍ സാധ്യതയുള്ളു.