ഞെട്ടിയിരിക്കാതെ അവർ ഇടപെട്ടോ : ചോദ്യവുമായി മുൻ പാക് താരം

ഇന്ത്യൻ ആരാധകർക്ക്‌ എല്ലാം തന്നെ വളരെ അധികം ഷോക്കായി മാറിയത് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ സൗത്താഫ്രിക്കൻ ടീമിനോട് വഴങ്ങിയ വൻ തോൽവിയാണ്. നേരത്തെ ഒന്നാം ടെസ്റ്റിൽ ജയിച്ച് ടെസ്റ്റ്‌ പരമ്പരയിൽ അധിപത്യം സ്ഥാപിച്ച ടീം ഇന്ത്യക്ക് ഈ തോൽവി സമ്മാനിക്കുന്നത് പൂർണ്ണ നിരാശ മാത്രം. ഐതിഹാസിക ടെസ്റ്റ്‌ പരമ്പര സൗത്താഫ്രിക്കൻ മണ്ണിൽ ലക്ഷ്യമിടുന്ന വിരാട് കോഹ്ലിക്കും ടീമിനും മൂന്നാം ടെസ്റ്റ്‌ അഭിമാന പോരാട്ടമായി കൂടി മാറുകയാണ്.

ജനുവരി പതിനൊന്നിനാണ് അവസാന ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നത് ബാറ്റിങ് നിരയുടെ തകർച്ചയും ബൗളിംഗ് നിരക്ക്‌ ഫോമിലേക്ക് രണ്ടാം ഇന്നിങ്സിൽ എത്താൻ കഴിയാതെ പോയതുമാണ് ഈ തോൽവിക്കുള്ള കാരണമെന്ന് മുൻ താരങ്ങൾ അഭിപ്രായപെടുമ്പോൾ ടീം ഇന്ത്യയുടെ ഹെഡ് കോച്ച് ദ്രാവിഡിനെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.

സ്ഥിരം നായകൻ കോഹ്ലിക്കും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ അർഹമായ ഇടപെടലുകൾ നടത്താൻ സാധിച്ചില്ലെന്ന് മുൻ പാക് സ്പിന്നർ പറഞ്ഞു .

” വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ ആദ്യമായി നയിച്ച രാഹുലിൽ സമ്മർദ്ദം കാണാനായി കഴിഞ്ഞു. അദ്ദേഹത്തിനെ മാത്രം ഈ ഒരു തോൽവിയിൽ കുറ്റം പറയാനായി നമുക്ക് സാധിക്കില്ല. വളരെ നിർണായകമായ നാലാമത്തെ ദിനത്തിൽ കോഹ്ലിയൊ രാഹുൽ ദ്രാവിഡോ ആവശ്യമായിട്ടുള്ള ഇടപെടലുകൾ നടത്തിയിട്ടില്ല. അതാണ് ഈ വമ്പൻ തോൽവിക്കുള്ള കാരണം ” അദ്ദേഹം നിരീക്ഷിച്ചു.

“നാലാം ദിനത്തിൽ ഓരോ റൺസും നേടാൻ സൗത്താഫ്രിക്കൻ ടീമിനെ ഇന്ത്യ സമ്മർദ്ദത്തിലാക്കേണ്ടിയിരുന്നു. പക്ഷേ അത് നടന്നില്ല. ഒരിക്കലും അതിന് കെ. എൽ രാഹുലിനെ നമുക്ക് കുറ്റം പറയാൻ കഴിയില്ല.അദ്ദേഹം ആദ്യമായിട്ടാണ് ടീം ഇന്ത്യയെ നയിക്കുന്നത്. പക്ഷേ ഒരു തരം നിർദേശം നൽകാനോ അർഹമായിട്ടുള്ള മാറ്റങ്ങൾ ഫീൽഡിൽ വരുത്താണോ ഡ്രസിങ് റൂമിൽ നിന്നും രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവർ തയ്യാറായില്ല “ഡാനിഷ് കനേരിയ വിമർശിച്ചു.