വിക്കറ്റ് നഷ്ടമാക്കി രോഹിത് :റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടിന് വിരാമം -കാണാം വീഡിയോ

tnDa8HGY

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏറ്റവും അധികം ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ടീം ഇന്ത്യക്ക് തുടക്കത്തിലേ വമ്പൻ ആധിപത്യം. രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ലഞ്ചിന് കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 97 റൺസ് നേടി കഴിഞ്ഞു. ഇന്ത്യൻ ഇന്നിങ്സിലെ 37.3 ഓവർ പിന്നിട്ട് കഴിഞ്ഞു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ മനോഹര ബാറ്റിംഗുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും ഒപ്പം രോഹിത് ശർമയും തിളങ്ങിയതാണ് ഇന്ത്യൻ ടീമിന് കരുത്തായി മാറിയത്. സ്വിങ്ങ് ബൗളിങ്ങിനെ ഏറെ തുണക്കുന്ന പിച്ചിൽ കരുതലോടെ കളിച്ചാണ് ഇവർ ഇരുവരും നേട്ടങ്ങൾ കരസ്ഥമാക്കിയത്

രണ്ടാം ദിനം വിക്കറ്റ് നഷ്ടപെടാതെ 21 റൺസ് എന്ന നിലയിൽ ഇന്ത്യൻ ബാറ്റിങ് തുടങ്ങിയ രോഹിത് ശർമ്മയും ഒപ്പം രാഹുലും വളരെ കരുതലോടെയാണ് ഇംഗ്ലണ്ട് ബൗളർമാരെ നേരിട്ടത്. തുടക്ക ഓവറുകളിൽ റൺസ് റേറ്റ് വളരെ കുറവ് രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും വിക്കറ്റ് നഷ്ടപെടാതെ കളിച്ചത് ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി കഴിഞ്ഞു. ഏറെ വെല്ലുവിളികളുള്ള ഒരു സാഹചര്യത്തിലും സാവധാനം ബാറ്റിങ് തുടർന്നാണ് രണ്ട് ബാറ്റ്‌സ്മാന്മാരും സെഞ്ച്വറി കൂട്ട്കെട്ട് അരികിൽ എത്തിയത്. രോഹിത് ശർമ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ റോബിൻസൺ പന്തിൽ സാം കരണ് ക്യാച്ച് നൽകി 36 റൺസിൽ മടങ്ങിയത് ലഞ്ചിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി മാറി.107 പന്തിൽ നിന്നും 6 ഫോറുകൾ ഉൾപ്പെടെയാണ് രോഹിത് 36 റൺസ് അടിച്ചെടുത്തത്.

Read Also -  സഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.

എന്നാൽ മത്സരത്തിൽ അപൂർവ്വ ബാറ്റിങ് റെക്കോർഡുകൾ സ്വന്തമാക്കുവാൻ രോഹിത് :രാഹുൽ ജോഡിക്ക് സാധിച്ചു.2008കാലയളവിന് ശേഷം ഇന്ത്യൻ ടീം ഓപ്പണിങ് ജോഡി ഇത് നാലാം തവണ മാത്രമാണ് 20 ഓവറിൽ അധികം വിദേശ ടെസ്റ്റുകളിൽ പിടിച്ചുനിന്നത്. ഈ ഒരു കാലയളവിൽ 21 വിദേശ ടെസ്റ്റുകൾ ടീം ഇന്ത്യ കളിച്ചിട്ടുണ്ട്. മൂന്ന് തവണ ശുഭ്മാൻ ഗിൽ :രോഹിത് സഖ്യം ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിൽ കൈവരിച്ചപ്പോൾ രോഹിത് ശർമ :രാഹുൽ ജോഡി ആദ്യമായിട്ടാണ് ഈ നേട്ടത്തിലേക്ക്‌ എത്തിയത്.

കൂടാതെ 2011ന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യൻ ഓപ്പണർമാർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.വളരെ മൂടികെട്ടിയ അന്തരീക്ഷത്തിൽ വളരെ സമർത്ഥമായി അൻഡേഴ്സൺ അടക്കം ഫാസ്റ്റ് ബൗളർമാരെ നേരിട്ട ഇന്ത്യൻ സ്റ്റാർ ഓപ്പണിങ് സഖ്യത്തിനാണ് ആരാധകരും ഒപ്പം സോഷ്യൽ മീഡിയയും കയ്യടികൾ നൽകുന്നത്

Scroll to Top