സഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.

sanju and pant 1

2024 ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക്ക് പാണ്ട്യ എത്തുമ്പോള്‍ റിങ്കുവിന് സ്ക്വാഡില്‍ ഇടം നേടാനായില്ലാ. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ശിവം ഡൂബെ ടീമില്‍ ഇടം പിടിച്ചു.

Indian Squad for the T20I World Cup:

Squad: Rohit Sharma (Captain), Hardik Pandya (Vice Captain), Yashasvi Jaiswal, Virat Kohli, Suryakumar Yadav, Rishabh Pant (WK), Sanju Samson (WK), Shivam Dube, Ravindra Jadeja, Axar Patel, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Jasprit Bumrah, Mohd. Siraj.

Reserves – Shubman Gill, Rinku Singh, Khaleel Ahmed and Avesh Khan

GMZ8NDTXAAA4DC1

ജൂണ്‍ 2 മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുക. അമേരിക്കയിലും വിന്‍ഡീസിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 5 ന് അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ 4 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. 4 ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന 2 ടീമുകള്‍ സൂപ്പര്‍ 8 റൗണ്ടിലേക്ക് യോഗ്യത നേടും.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.

അയര്‍ലണ്ട്, പാക്കിസ്ഥാന്‍, യു.എസ്.എ, കാനഡ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികള്‍. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 8 മണിക്കാണ് ഒരുക്കിയിരിക്കുന്നത്

Scroll to Top