അവൻ ഇങ്ങനെ കളിച്ചാൽ ഇന്ത്യ ഇനിയും തോൽക്കും :വിമർശനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വരാനിരിക്കുന്ന പരമ്പരകളും ഒപ്പം എല്ലാ ടെസ്റ്റ് മത്സരങ്ങളും വളരെയേറെ പ്രധാനമാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസിനെതിരെ ഇന്ത്യൻ സംഘമിറങ്ങുമ്പോൾ ആരാധകരെല്ലാം വളരെ ആവേശത്തിലാണ്. നായകൻ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം കിരീടം നേടുമെന്നാണ് ഏവരും ഇപ്പോൾ കരുതുന്നത് ശേഷം ഓഗസ്റ്റിലെ ആദ്യ വാരം ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ ടീമിന് ഏറെ നിർണായകമാണ്. ഇന്ത്യൻ സംഘം കഠിന തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം വിജയ് ഭരദ്വാജ്.ഇന്ത്യൻ ഉപനായകനും ഒപ്പം ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന മധ്യനിര ബാറ്റ്സ്മാനുമായ അജിങ്ക്യ രഹനെയുടെ മോശം ബാറ്റിംഗ് ഫോമിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് മുൻ താരം. രഹനെ ഇങ്ങനെ കളിച്ചാൽ ടെസ്റ്റ് ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം പോലും ഉറപ്പില്ല എന്നും വിജയ് ഭരദ്വാജ് തുറന്ന് പറഞ്ഞു.

“ഉറപ്പായും വരുന്ന അതിനിർണ്ണായക മത്സരങ്ങളിൽ രഹനെ വളരെയേറെ സമ്മർദ്ദം നേരിടും. അദ്ദേഹത്തിന്റെ നിലവിലെ ബാറ്റിംഗ് ഫോം വളരെ ആശങ്ക സമ്മാനിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് കാലമായി പ്രതീക്ഷക്കൊത്ത് ഉയരുവാൻ രഹാനക്ക് കഴിഞ്ഞിട്ടില്ല. സ്ഥിരതയോടെ കളിക്കുവാൻ രഹാനെ ശ്രമിക്കണം. താരം റൺസ് നേടുവാൻ മാത്രമല്ല അതിവേഗം റൺസ് അടിച്ചെടുക്കുവാനും ഉറപ്പായും പരിശ്രമിക്കണം. പൂജാര ഏറെ സമയം എടുത്താണ് സ്കോർ ചെയ്യുന്നത്. ടീമിലെ മറ്റൊരു താരവും ഇപ്രകാരം കളിക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം ” മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി

എന്നാൽ ഇംഗ്ലണ്ടിൽ മികച്ച ബാറ്റിംഗ് നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് രഹാനെ.ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ റൺസ് അടിച്ചുകൂട്ടാറുള്ള രഹാനെ 10 ടെസ്റ്റിൽ നിന്നായി ഒരു സെഞ്ച്വറിയും നാല് അർദ്ധ സെഞ്ച്വറിയും അടക്കം 552 റൺസ് നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ താരം ഒരു ശതകം നേടിയിരുന്നു. ഇപ്പോൾ ഇന്ത്യൻ സ്‌ക്വാഡിലെ മുഴുവൻ താരങ്ങളും മുബൈയിൽ ക്വാറന്റൈനിലാണ്.

Previous articleസച്ചിന് പോലുമില്ല ഈ റെക്കോർഡുകൾ :ധോണിയുടെ അപൂർവ്വ നേട്ടങ്ങൾ അറിയാം
Next articleഐപിഎല്ലിന്റെ തിരിച്ചുവരവ് ഉറപ്പായി :പക്ഷേ വിദേശ താരങ്ങളോ – ആശങ്കൾ ബാക്കി