സച്ചിന് പോലുമില്ല ഈ റെക്കോർഡുകൾ :ധോണിയുടെ അപൂർവ്വ നേട്ടങ്ങൾ അറിയാം

ലോകക്രിക്കറ്റ്‌ ചരിത്രത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഒപ്പം ഇന്ത്യൻ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ പോലൊരു താരത്തിന് പകരക്കാരെ കണ്ടെത്തുക വളരെ പ്രയാസമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചെങ്കിലും ഇന്നും ആരാധക പിന്തുണയിൽ താരം ബഹുദൂരം മുൻപിൽ തന്നെയാണ്. ടെസ്റ്റ്, ഏകദിന,ടി : ട്വന്റി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ചരിത്ര വിജയങ്ങളിലേക്ക് നയിച്ച ധോണി ബാറ്റിംഗിലും അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റ്സ്മാനെന്ന് എന്നും അറിയപ്പെടുന്ന ധോണി വിക്കറ്റിന് പിന്നിൽ അതിവേഗ സ്റ്റമ്പിങ്ങിനും ഏറെ പ്രശസ്തനാണ്.

മഹേന്ദ്ര സിംഗ് ധോണിയുടെ ഏകദിന റെക്കോർഡുകൾ പരിശോധിച്ചാൽ ഐസിസി റാങ്കിങ്ങിൽ അതിവേഗം എത്തിയ താരം അദ്ദേഹമാണ്. വെറും 42 ഇന്നിങ്സുകളിൽ നിന്നുമാണ് ധോണി ഏകദിന റാങ്കിങ്ങിലെ ഒന്നാമനായത് കൂടാതെ 200 സിക്സറുകൾ പറത്തിയ ആദ്യ ഇന്ത്യൻ താരവും ധോണി തന്നെ. ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ ഏഴ്, ആറ് നമ്പറുകളിൽ ബാറ്റന്തുന്ന ധോണി ആറാം പൊസിഷനിൽ നിന്നായി ഇതുവരെ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്ത താരവുമാണ്.

ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോർ ഇന്നും ധോണിയുടെ പേരിലാണ് ഒപ്പം ഒരൊറ്റ ഏകദിന പരമ്പരയിൽ മുന്നൂറിലധികം റൺസ് അടിച്ച ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരവും ഹേറ്റേഴ്‌സ് പലപ്പോയായി തുഴയൻ എന്നൊക്കെ പരിഹസിക്കുന്ന ഇതേ ധോണി തന്നെ.വിക്കറ്റിന് പിറകിൽ ഏറ്റവും കൂടുതൽ ഇരകളെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പറും ധോണിയെന്ന രാഞ്ചിക്കാരൻ തന്നെ.

ക്യാപ്റ്റൻസി റെക്കോർഡുകൾ :ഇന്ത്യൻ ടീമിനെ ഇരുന്നൂറിലധികം മത്സരത്തിൽ നയിച്ച ഏക ക്യാപ്റ്റനായ ധോണി അതിൽ 110 മത്സരങ്ങളിൽ ടീം ഇന്ത്യയെ പ്രധാന വിജയത്തിലേക്ക് നയിച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കളികൾ കളിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പറും ഇന്നും ധോണി തന്നെ.ടെസ്റ്റിൽ ഇരട്ട ശതകം നേടിയ നാലാമത്തെ ഇന്ത്യൻ ടെസ്റ്റ് നായകനായ ധോണി ടി :ട്വന്റി ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻ ട്രോഫി തുടങ്ങിയവ ജയിച്ച ഏക നായകനനാണ്.

ടെസ്റ്റ് റെക്കോർഡുകൾ : വിക്കറ്റിന് പിന്നിൽ വളരെ ഏറെ റെക്കോർഡുകൾ കരസ്‌ഥമാക്കിയ ധോണി ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇരകളുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പറാണ്.ആദ്യമായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ.4000 ടെസ്റ്റ് റൺസ് അടിച്ചെടുത്ത ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ

Advertisements