രാജ്കോട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അമ്മക്ക് അസുഖബാധിതയായതിനാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷമായിരുന്നു അശ്വിനോട് ഇക്കാര്യം തന്‍റെ ഭാര്യ അറിയിച്ചത്. ഇത് കേട്ട് കണ്ണീര്‍ തടഞ്ഞു നിര്‍ത്താന്‍ ആയില്ലെന്നും രോഹിത് ശര്‍മ്മയും, ജയ് ഷായും സഹതാരങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചെന്നും വെളിപ്പെടുത്തി.
രണ്ടാം ദിവസത്തിനു ശേഷം മടങ്ങിയ അശ്വിന്‍ മൂന്നാം ദിനം ഫീല്‍ഡ് ചെയ്തില്ലാ. മൂന്നാം ദിനം ചേത്വേശര്‍ പൂജാരയുടെ സഹായത്തോടെ ചാര്‍ട്ടേട് ഫ്ലൈറ്റില്‍ പോയ അശ്വിന്‍, നാലാം ദിനം ജയ് ഷായുടെ സഹായത്തോടെ മറ്റൊരു ചാര്‍ട്ടേട് ഫ്ലൈറ്റില്‍ തിരികെ ടീമിനൊപ്പം എത്തി.
രോഹിത് ശർമ്മയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും എന്‍റെ അടുത്തേക്ക് എത്തുന്നതിന് മുമ്പ് ടീം ഹോട്ടലിൽ താൻ നിസ്സഹായനായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. മൂന്നാം ടെസ്റ്റിനിടെ ടീം വിടണമോ എന്ന കാര്യത്തിൽ തനിക്ക് രണ്ട് മനസ്സായിരുന്നുവെന്നും രണ്ടാമതൊന്നും ആലോചിക്കാതെ വീട്ടിൽ പോയി അമ്മയെ കാണാൻ തന്നെ പ്രേരിപ്പിച്ചത് ക്യാപ്റ്റൻ രോഹിതാണെന്നും അശ്വിന്‍ പറഞ്ഞു. എയര്‍പ്പോട്ടിലേക്കുള്ള യാത്രയിൽ ടീമിലെ ഫിസിയോമാരിൽ ഒരാളോട് കൂടെ വരാൻ രോഹിത് ആവശ്യപ്പെട്ടതായും അശ്വിൻ കൂട്ടിച്ചേർത്തു.
രോഹിതും രാഹുൽ ഭായിയും എൻ്റെ മുറിയിലേക്ക് വന്നു. ഞാൻ ആലോചിക്കുന്നത് കണ്ട് രോഹിത് പറഞ്ഞു ‘നീ എന്താ ആലോചിക്കുന്നത്? ബാഗുകൾ പാക്ക് ചെയ്‌ത് ഇപ്പോൾ പോകൂ. എനിക്കായി ഒരു ചാർട്ടർ ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കാമെന്ന് രോഹിത് എന്നോട് പറഞ്ഞു, ”
“ചേതേശ്വര് പൂജാരയ്ക്ക് ഒരു വലിയ നന്ദി. അദ്ദേഹം ഒരുപാട് ആളുകളോട് സംസാരിച്ചു ചാർട്ടർ ഫ്ലൈറ്റിന് സൗകര്യമൊരുക്കി. നാട്ടിലേക്കുള്ള ആ വിമാനത്തിൽ ഞാൻ എങ്ങനെ 2 മണിക്കൂർ ചെലവഴിച്ചുവെന്ന് എനിക്കറിയില്ല.
“ഞങ്ങളുടെ ടീം ഫിസിയോ കമലേഷ് എൻ്റെ നല്ല സുഹൃത്താണ്. എന്റെ ഒപ്പം പോവാന്‍ രോഹിത് കമലേഷിനോട് ആവശ്യപ്പെട്ടു. ടീമിലെ രണ്ട് ഫിസിയോമാരിൽ ഒരാളാണ് കമലേഷെന്നും അവനെ എങ്ങനെ എൻ്റെ കൂടെ അയയ്ക്കും എന്ന് ഞാൻ രോഹിതിനോട് ചോദിച്ചു.
രോഹിത് ‘അത് കുഴപ്പമില്ല’ എന്ന മട്ടിലാണ് നിന്നത്. പക്ഷേ ടീമിനൊപ്പം നിൽക്കാൻ ഞാൻ കമലേഷിനോട് പറഞ്ഞു. എന്നാലും ലോബിയിലേക്ക് ഇറങ്ങിയപ്പോൾ കമലേഷും ഒരു സെക്യൂരിറ്റിക്കാരനും അവിടെ നിൽക്കുന്നുണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രയിലുടനീളം രോഹിത് കമലേഷിനെ വിളിക്കുകയും എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
“ഞാൻ ഞെട്ടിപ്പോയി. എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല, ഞാൻ ക്യാപ്റ്റനാണെങ്കിൽ, ആ സ്ഥാനത്തുള്ള ആരോടെങ്കിലും വീട്ടിലേക്ക് പോകാൻ ഞാൻ ആവശ്യപ്പെടും. അതിൽ രണ്ടാമതൊന്നും ചിന്തിക്കാനില്ല. പക്ഷേ, എന്നെ നിരന്തരം അന്വേഷിക്കാന്‍ വിളിക്കുന്നു. എന്‍റെ ഒപ്പം പോവാന്‍ കമലേഷിനോട് ആവശ്യപ്പെടുന്നു. അവിശ്വസനീയം!
“രോഹിത് ശർമ്മയിൽ ഞാൻ ഒരു മികച്ച നേതാവിനെ കാണുന്നു. അവൻ സ്പെഷ്യലാണ്. അതുകൊണ്ടാണ്, 5 ഐപിഎൽ കിരീടങ്ങൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ദൈവം എളുപ്പം തരില്ല. രോഹ്തി ഇതിലും വലിയ എന്തെങ്കിലും നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനായി ദൈവത്തോട് ഞാന്‍ പ്രാർത്ഥിക്കും ” രവിചന്ദ്ര അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തി.