IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.

mumbai indians vs rajasthan ipl 2023

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ പ്രസീദ്ദ് കൃഷ്ണ ഈ സീസണില്‍ കളിക്കില്ലാ എന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.

പരിക്കില്‍ നിന്നും മുക്തി നേടുന്നതിനായി പ്രസീദ്ദ് കൃഷ്ണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഉടന്‍ തന്നെ താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തും.

PRASIDH KRISHNA

2022 ല്‍ 10 കോടി രൂപക്കാണ് പ്രസീദ്ദ് കൃഷ്ണയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. റണ്ണറപ്പായ ആ സീസണില്‍ 17 മത്സരങ്ങളില്‍ 19 വിക്കറ്റെടുക്കാന്‍ പ്രസീദ്ദിനു കഴിഞ്ഞിരുന്നു. 2023 സീസണ്‍ പരിക്ക് കാരണം നഷ്ടപ്പെട്ടു. ഇപ്പോഴിതാ 2024 സീസണും താരത്തിനു നഷ്ടമായിരിക്കുകയാണ്. പകരം താരത്തെ രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പ്രഖ്യാപിച്ചട്ടില്ലാ.

മുഹമ്മദ് ഷമിയും പരിക്ക് കാരണം ഈ സീസണ്‍ കളിക്കുകയില്ലാ. അതേ സമയം പരിക്കില്‍ നിന്നും വിമുക്തിയായി ഐപിഎല്ലില്‍ കളിക്കാന്‍ റിഷഭ് പന്തിനു, ബിസിസിഐ മെഡിക്കല്‍ ടീം ക്ലീയറന്‍സ് നല്‍കി.

Read Also -  ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍
Scroll to Top