ഐസിസി ടി20 ലോകകപ്പിലെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും പോയിന്‍റുകള്‍ പങ്കുവച്ചു. ഓവറുകള്‍ വെട്ടിചുരുക്കി മത്സരം നടത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കാനായി കഴിഞ്ഞില്ലാ.
9 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 5 വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴ പെയ്തതോടെ കളി 7 ഓവറാക്കി ചുരുക്കി വിജയലക്ഷ്യം 64 ആക്കി.
അടുത്ത മഴ പെയ്യും മുന്‍പേ വിജയം കണ്ടെത്താനായി ഓപ്പണര്‍ ഡീക്കോക്ക് വന്‍ ആക്രമണമാണ് അഴിച്ചു വിട്ടത്. സഹ ഓപ്പണര്‍ ബവുമയെ ഒരറ്റത്ത് നിര്‍ത്തി അഴിഞ്ഞാട്ടം നടത്തിയപ്പോള്‍ 3 ഓവറില്‍ 51 കടന്നു. 13 റണ്‍ വിജയിക്കാനിരിക്കേ വീണ്ടും മഴ എത്തിയതോടെ മത്സരം ഉപേകഷിച്ചു.
മത്സരത്തില്‍ 18 പന്തില്‍ 8 ഫോറും 1 സിക്സുമായി 47 റണ്‍സാണ് ക്വിന്‍റണ്‍ ഡീക്കോക്ക് സ്കോര്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ 23 റണ്‍സാണ് സൗത്താഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡിലേക്ക് ഡീക്കോക്ക് അടിച്ചത്. മത്സരത്തില്‍ ആകെ 3 ഓവറേ ബാറ്റ് ചെയ്തെങ്കിലും 3 വ്യക്തിഗത റെക്കോഡുകള്‍ ഡീക്കോക്ക് നേടി.
ടി-20യില്‍ ആദ്യ ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, രണ്ടാം ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, മൂന്നാം ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്നീ റെക്കോഡുകളാണ്
സൗത്താഫ്രിക്കന്‍ താരം സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ 23 റണ്‍സായിരുന്നു ഡി കോക്കിനുണ്ടായിരുന്നത്. രണ്ടാം ഓവര്‍ അവസാനിച്ചപ്പോള്‍ 39 റണ്‍സും മൂന്നാം ഓവറിന് ശേഷം 47 ആയിരുന്നു താരത്തിന്‍റെ സ്കോര്‍.