36 പന്തിൽ സെഞ്ച്വറി, 20 ഓവറിൽ 262, പിഎസ്എല്ലിൽ വീണ്ടും ശവപറമ്പ്

വീണ്ടും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കണ്ണുപൊട്ടുന്ന അടി. ഇത്തവണ ക്വാട്ട ഗ്ലാഡിയേറ്റേഴ്സും മുൾട്ടാൻ സുൽത്താൻസും തമ്മിൽ നടന്ന മത്സരത്തിലാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. മത്സരത്തിൽ മുൾട്ടാൻ ഓപ്പണർ ഉസ്മാൻ ഖാന്റെ ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് പിറന്നത്. മത്സരത്തിൽ ടോസ് നേടിയ ക്വാട്ട ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷമാണ് മുൾട്ടാൻ അവർക്കുമേൽ താണ്ഡവമാടിയത്.

ആദ്യ ബോൾ മുതൽ ഓപ്പണർ ഉസ്മാൻ ഖാൻ ക്വാട്ട ബോളർമാരെ അടിച്ചു തകർക്കുകയായിരുന്നു. ബോളർ ഖായിസ് അഹമ്മദാണ് ഉസ്മാന്റെ കയ്യിൽ നിന്ന് നല്ല രീതിയിൽ തല്ലു വാങ്ങിയത്. മത്സരത്തിൽ കേവലം 36 പന്തുകളിലാണ് ഉസ്മാൻ ഖാൻ സെഞ്ച്വറി സ്വന്തമാക്കിയത്. മുഹമ്മദ് നവാസിന്റെ പന്തിൽ പുറത്താവുമ്പോൾ 43 പന്തുകളിൽ 120 റൺസ് ആയിരുന്നു ഉസ്മാൻ ഖാൻ നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 9 പടുകൂറ്റൻ സിക്സറുകളുമായിരുന്നു ഉൾപ്പെട്ടത്. മാത്രമല്ല ആദ്യ വിക്കറ്റിൽ മുഹമ്മദ് റിസ്വാനൊപ്പം(55) ചേർന്ന് 157 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടും ഉസ്മാൻ കെട്ടിപ്പടുത്തു.

ഉസ്മാൻ കൂടാരം കയറിയതിനു ശേഷവും മുൾട്ടാൻ ആക്രമണം തുടരുകയായിരുന്നു. മുൾട്ടാന്റെ ഓരോ ബാറ്റർമാരും ആദ്യബോള്‍ മുതൽ ആക്രമണം തുറന്നുവിട്ടു. അവസാന ഓവറുകളിൽ ടീം ഡേവിഡും(43) കീറോൺ പൊള്ളാർഡും(23) ആക്രമിച്ചു കളിച്ചതോടെ മുൾട്ടാൻ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു.. തങ്ങളുടെ നിശ്ചിത 20 ഓവറുകളിൽ 262 റൺസാണ് മുൾട്ടാൻ നേടിയത്. ക്വാട്ട ബോളർ ഖായിസ് അഹമ്മദ് നിശ്ചിത നാല് ഓവറുകളിൽ 77 റൺസായിരുന്നു വഴങ്ങിയത്.

എന്തായാലും മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് മുൾട്ടാൻ കാഴ്ച വച്ചിരിക്കുന്നത്. ബാറ്റിംഗിന് പൂർണമായും അനുകൂലമായ പിച്ചാണെങ്കിലും ഇത്തരം ഒരു സ്കോർ മറികടക്കാൻ ക്വാട്ട ടീമിന് സാധിക്കുമോ എന്നത് കണ്ടറിയുക തന്നെ വേണം.

BATTING R B 4s 6s SR
Usman Khan
st †Umar Akmal b Mohammad Nawaz
120 43 12 9 279.06
Mohammad Rizwan (c)†
c Omair Yousuf b Qais Ahmad
55 29 6 2 189.65
Rilee Rossouw
c Mohammad Nawaz b Qais Ahmad
15 9 1 1 166.66
Tim David not out 43 25 1 4 172.00
Kieron Pollard not out 23 14 2 1 164.28
Extras (w 6) 6
TOTAL 20 Ov
(RR: 13.10)
262/3

ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് 240 നു മുകളില്‍ റണ്‍സ് പിറക്കുന്നത്. ചെറിയ ബൗണ്ടറികള്‍ ഒരുക്കുന്നതിനോട് പാക്കിസ്ഥാന്‍ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ലീഗിന്‍റെ വില കളഞ്ഞു എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.

Previous articleഗില്ലാട്ടത്തിൽ കംഗാരുക്കളെ മെരുക്കി ഇന്ത്യ. മൂന്നാം ദിനം ഇന്ത്യക്ക്
Next article28 പന്തുകളിൽ 76 റൺസ്. ഷഫാലി വർമ്മയുടെ ആറാട്ടിൽ ഡൽഹിയ്ക്ക് 10 വിക്കറ്റ് വിജയം.