വരാനിരിക്കുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെ -തുറന്ന് സമ്മതിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇത്തവണത്തെ  ഐസിസി ടി:20 ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .
ഇന്ത്യയിൽ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടത്തുവാനാണ് ആലോചന .പക്ഷേ ലോകകപ്പ്  മത്സരങ്ങൾ ഏത് മാസത്തിൽ നടത്തും എന്നതിൽ  ഐസിസിയുടെ ഭാഗത്ത്‌ നിന്ന്  തീരുമാനമായിട്ടില്ല .
കോവിഡ് മഹാമാരിയുടെ സാഹചര്യം കൂടി പരിഗണിച്ചാവും തീരുമാനം .

എന്നാൽ ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ  സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്ക് ആതർട്ടൻ പ്രവചിക്കുന്നു . ഇപ്പോൾ അവസാനിച്ച  ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ടീം ഇന്ത്യ സ്വന്തമാക്കിയതിന്‍റെ  കൂടി പശ്ചാത്തലത്തിലാണ് ഈ ഒരു  വിലയിരുത്തല്‍ മുൻ ഇംഗ്ലണ്ട് താരം നടത്തിയത് .

മുൻ ഇംഗ്ലണ്ട് താരം പറയുന്നത് ഇപ്രകാരമാണ്  “ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഇല്ലാതെയാണ് ഇന്ത്യ ലോക ക്രിക്കറ്റിലെ  ഒന്നാം നമ്പർ ടി:20 ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇത്
ടീം ഇന്ത്യയുടെ കരുത്ത് എന്താണെന്ന് വ്യക്തമാക്കി തരുന്നു  .നായകൻ കോഹ്ലിയുടെ കീഴിൽ ടീം ശക്തമാണ് .
വരുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീമും ഇന്ത്യ
തന്നെ ” താരം അഭിപ്രായം വിശദമാക്കി .

നേരത്തെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യ നേടിയിരുന്നു . പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. വരുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര   ടി:20 പരമ്പര കൂടിയാണിത് .

Previous articleഐപിഎല്ലിനായി ഒരുക്കങ്ങൾ തുടങ്ങി കോഹ്ലിപട :അസറുദീനും സച്ചിൻ ബേബിയും ബാംഗ്ലൂർ ക്യാമ്പിലെത്തി
Next articleഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി കൃണാൽ പാണ്ട്യ : പിതാവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പാണ്ട്യ ബ്രദേഴ്‌സ് -വീഡിയോ കാണാം