ഐപിഎല്ലിനായി ഒരുക്കങ്ങൾ തുടങ്ങി കോഹ്ലിപട :അസറുദീനും സച്ചിൻ ബേബിയും ബാംഗ്ലൂർ ക്യാമ്പിലെത്തി

ഐപിൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടുവാനാവാത്ത ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ .പതിമൂന്ന് ഐപിൽ സീസണിലും കളിച്ച ബാംഗ്ലൂർ ടീം ഇത്തവണ പതിനാലാം സീസൺ ഐപിഎല്ലിൽ കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നില്ല .
ഏപ്രിൽ 9ന്  രോഹിത് ക്യാപ്റ്റനായിട്ടുള്ള മുംബൈ ഇന്ത്യൻസുമായിട്ടാണ് ബാംഗ്ലൂർ ടീമിന്റെ ആദ്യ മത്സരം .ബാംഗ്ലൂർ ടീം ഇത്തവണത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു .

ഐപിഎല്‍ സീസണിന് മുന്നോടിയായി  ബാംഗ്ലൂർ ടീമിൽ ഇത്തവണ ലേലത്തിൽ ഇടം നേടിയ മലയാളി താരങ്ങളായ മുഹമ്മദ് അസ്‌ഹറുദ്ദീനും സച്ചിൻ ബേബിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാമ്പിലെത്തി. ഒരാഴ്‌ചത്തെ നിർബന്ധിത ക്വാറന്റൈൻ  ശേഷം ഇരുവരും സപ്പോർട്ടിങ് സ്റ്റാഫിനും മറ്റ് താരങ്ങൾക്കുമൊപ്പം  പരിശീലനം ആരംഭിക്കും  .സ‍ർപ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയാണ് കൂട്ടുകാർ  അസ്ഹറുദ്ദീനെ ഐപിഎല്ലിനായി   യാത്രയാക്കിയത് .അസ്ഹറിന്‍റെ 27-ാം പിറന്നാളായിരുന്നു ഇന്നലെ.അതിനാൽ  ആഘോഷിക്കാൻ സർപ്രൈസ് കേക്ക് തയ്യാറാക്കിവെച്ച കൂട്ടുകാർ മുഹമ്മദ്  അസ്ഹറുദ്ദീനെ ഞെട്ടിച്ചു. താരം കൂട്ടുകാർക്കൊപ്പം കാസർകോട് മാന്യ സ്റ്റേഡിയത്തില്‍ പിറന്നാൾ മധുരം  ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയാണ് നേടിയത് .

നേരത്തെ  കഴിഞ്ഞ മാസം ഫെബ്രുവരി 18ന് ചെന്നൈയിൽ നടന്ന ഐപിൽ താരലേലത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീം അസറുദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ്  സ്വന്തമാക്കിയത് .യുവതാരം  അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.
മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.ലീഗ് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.ഇതോടെയാണ് ബാംഗ്ലൂർ താരത്തെ ലേലത്തിൽ സ്‌ക്വാഡിൽ എത്തിച്ചത് .

Read More  IPL 2021 : തകര്‍പ്പന്‍ ഡൈവിങ്ങ് ക്യാച്ചുമായി രാഹുല്‍ ത്രിപാഠി.

അതേസമയം  ഐപിൽ ഗവേണിംഗ് കൺസിൽ തീരുമാന പ്രകാരം ആര്‍സിബിയുടെ ആദ്യ കളികള്‍ ചെന്നൈയിലാണ് നടക്കുന്നത്. ഇന്നലെ രാത്രിയോടെയാണ്  മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നത് .അവസരം കിട്ടിയാല്‍ പതിവ് ശൈലിയില്‍ നിന്ന് മാറാതെ ബാറ്റ് ചെയ്യുമെന്ന് അസ്ഹർ നേരത്തെ തന്നെ തന്റെ നയം വ്യക്തമാക്കിയിരുന്നു .

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ് :Virat Kohli, AB de Villiers, Devdutt Padikkal, Mohammed Siraj, Navdeep Saini, Washington Sundar, Yuzvendra Chahal, Joshua Phillipe, Pavan Deshpande, Shahbaz Ahmed, Adam Zampa, Kane Richardson, Kyle Jamieson, Glenn Maxwell, Dan Christian, Sachin Baby, Rajat Patidar, Mohammed Azharudeen, Suyash Prabhudesai and Kona Srikar Bharat

LEAVE A REPLY

Please enter your comment!
Please enter your name here