ഇന്ത്യന്‍ താരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ സജീവമായിരിക്കേ ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുകയാണ് ചേത്വശര്‍ പൂജാര. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി പരിശീലനം പോലെയാണ് പൂജാര ഈ കൗണ്ടി മത്സരങ്ങള്‍ കാണുന്നത്. ഐപിഎല്ലിനു ശേഷം ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ മത്സരങ്ങള്‍ ഒരുക്കിയട്ടുള്ളത്.
സസെക്സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ ചേത്വേശര്‍ പൂജാര, ഗ്ലോസെസ്റ്റർഷയറിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി. 3 മത്സരങ്ങള്‍ക്കിടയിലെ പൂജാരയുടെ രണ്ടാം സെഞ്ചുറിയാണിത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ പൂജാര 238 മത്സരങ്ങളില്‍ 20 ഫോറിന്‍റെയും 2 സിക്സിന്‍റേയും അകമ്പടിയോടെ 151 റണ്‍സെടുത്തു. മത്സരത്തില്‍ 5 ന് 455 എന്ന നിലയില്‍ സസെക്സ് ഡിക്ലെയര്‍ ചെയ്തു.
ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലാണ് പൂജാര. 5 ഇന്നിംഗ്സില്‍ നിന്നായി 332 റണ്‍സ് നേടി ടോപ്പ് സ്കോററാണ്. പൂജാരയുടെ ഈ ഫോം കപ്പുയര്‍ത്താന്‍ വരുന്ന ഇന്ത്യന്‍ ടീമിനു ആശ്വാസമാണ്.
India’s Test squad WTC final: Rohit Sharma (Captain), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, K L Rahul, KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat.