ക്രീസിൽ മണിക്കൂറുകൾ നിൽക്കും :ഗുണമില്ലെന് സൽമാൻ ബട്ട്

FB IMG 1637743370743

കിവീസിന് എതിരായ കാൻപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ അഞ്ചാം ദിനത്തിൽ കളിക്കാനായി എത്തുമ്പോൾ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ അഞ്ചാം ദിനം പോരാട്ടവീര്യം കാഴ്ചവെച്ച ന്യൂസിലാൻഡ് ടീം എല്ലാവിധ ഇന്ത്യൻ തന്ത്രങ്ങളും തകർത്തപ്പോൾ പിറന്നത് സസ്പെൻസ് സമനില. കൂടാതെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീം കുതിപ്പിന് തടയിടുവാനും കിവീസിന് ഈ ഒരു സമനിലയിൽ കൂടി സാധിച്ചു.

ഇന്ത്യൻ ടീമില്‍ വളരെ ഏറെ വിമർശനം കേൾക്കുന്നത് ഇന്ത്യൻ സീനിയര്‍ ബാറ്റ്‌സ്മാന്മാരായ പൂജാര, രഹാനെ എന്നിവരാണ്. സീനിയർ താരങ്ങൾ മോശം ഫോമും സ്ഥിരതയില്ലായ്മയും ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ കൂടി സൃഷ്ടിക്കുകയാണ്. ഇരുവരും മുംബൈ നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്നുള്ള കാര്യവും സംശയത്തിലാണ്.

ഇപ്പോഴിതാ പൂജാരക്ക്‌ എതിരായി കടുത്ത വിമർശനം ഉന്നയിക്കുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യൻ ടീം വളരെ ശക്തരാണെങ്കിലും പൂജാരയുടെ നിലവിലെ മോശം പ്രകടനങ്ങൾ എല്ലാ ആരാധകരിൽ നിന്നും വിമർശനങ്ങൾ ഉയരുവാൻ കാരണമായി മാറിയിട്ടുണ്ട്. മൂന്നാം നമ്പറിൽ സെഞ്ച്വറി പോലും ഇല്ലാതെ തുടർച്ചയായി നാല്പതിലേറെ ഇന്നിങ്സുകൾ പിന്നിട്ട പൂജാരയുടെ മെല്ലപ്പോക്ക്‌ ശൈലിയെ പരിഹസിക്കുന്ന സൽമാൻ ബട്ട് ഇന്ത്യൻ ടീമിന് പൂജാര ബാറ്റിങ് കൊണ്ട്‌ ഒരു ഗുണവുമില്ലെന്നും മുൻ താരം പറയുന്നു.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

“മണിക്കൂറുകൾ ക്രീസിൽ നിന്ന് കളിച്ച ശേഷം ഇന്നിങ്സ് പടുത്തുയർത്താനാണ് പൂജാര ശ്രമിക്കാറുള്ളത്.എന്നാൽ മുൻപ് എല്ലാ പതിയെ ഷോട്ടുകൾ കളിച്ച് വമ്പൻ ഇന്നിങ്സുകളിലേക്ക് എത്തുവാനായി പൂജാരക്ക് സാധിച്ചിരുന്നു. ഇന്ന് അതിന് അയാൾക്ക് കഴിയുന്നില്ല. പ്രായവും പൂജാരക്ക്‌ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ഇനിയും പഴയ പ്രകടനങ്ങൾ മാത്രം നോക്കി പൂജാരയെ ഇന്ത്യൻ ടീമിൽ നിലനിർത്താനായി കഴിയില്ല.രണ്ട് മണിക്കൂർ ക്രീസിൽ നിൽക്കുന്ന പൂജാരയുടെ ബാറ്റിങ് കൊണ്ട് ടീമിന് ഗുണമില്ല “മുൻ പാക് ഓപ്പണർ അഭിപ്രായപ്പെട്ടു.

Scroll to Top