ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷിക ദിനമാണിന്ന് .ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ച് ധോണിയും കൂട്ടരും വാങ്കഡയുടെ മണ്ണിൽ അഭിമാനത്തോടെ കപ്പുയർത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും അതൊരിക്കലും മറക്കുവാൻ കഴിയാത്ത കാഴ്ചകളിൽ ഒന്നായി .പത്താംവാര്‍ഷികത്തില്‍ ഈ വിജയത്തിന്‍റെ അവകാശം നല്‍കേണ്ടത് ടീം മികവിനാണ് എന്ന് തുറന്ന് പറയുകയാണ് ഫൈനലിൽ 97 റണ്‍സ് അടിച്ച ഇന്ത്യൻ ബാറ്റിംഗ് കരുത്തായ ഗൗതം ഗംഭീർ .
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ലോകകപ്പ് വിജയത്തെ കുറിച്ച് മനസ്സ് തുറന്നത് .
“എന്താണ് വിശദീകരണം എന്നാണ് ചോദ്യം വന്നത്. ഒരു വ്യക്തിക്ക് ലോകകപ്പ് ജയിക്കാന്‍ സാധിക്കുമോ.?, അങ്ങനെയാണെങ്കില്‍ ഇതുവരെയുള്ള ലോകകപ്പൊക്കെ ഇന്ത്യ ജയിക്കണമായിരുന്നു. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഇത് ചിലരെ വീര ആരാധന നടത്തുന്നതിന്‍റെ ഭാഗമാണ്. ഒരു ടീം ഗെയിമില്‍ വ്യക്തികള്‍ക്ക് പ്രധാന്യമില്ല .ഇന്ത്യയുടെ ഈ ലോകകപ്പ് വിജയം ടീം ഇന്ത്യയുടെ കൂട്ടായ വിജയമാണ് ഗംഭീർ തന്റെ അഭിപ്രായം വിശദമാക്കി .
നിങ്ങള്‍ക്ക് 2011 ല്‍ സഹീര്‍ഖാന്‍റെ സംഭാവന മറക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്‍റെ ഫൈനലിലെ തുടര്‍ച്ചയായ മൂന്ന് മെയിഡിന്‍ ഓവറുകള്‍, യുവരാജ് ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്ത കളി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സച്ചിന്‍റെ സെഞ്ച്വറി?, ഒരു സിക്സ് ലോകകപ്പ് ജയിപ്പിച്ചുവെന്ന് കരുതുന്നുണ്ടെങ്കില്‍ യുവരാജ് ആറ് ലോകകപ്പ് നേടാനായി. ഇത്തരം സംഭാവനകള്‍ മറന്ന് നാം ഇപ്പോഴും ഒരു സിക്സിനെക്കുറിച്ച് സംസാരിക്കുന്നു.
ഇതിനോട് എനിക്ക് യോജിപ്പില്ല ” ഗംഭീർ വിമർശനം കടുപ്പിച്ചു .കഴിഞ്ഞ വര്‍ഷവും, ഒരു സിക്സ് അല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചതെന്ന് സമാന രീതിയിൽ ഗംഭീർ പറഞ്ഞിരുന്നു .
ലങ്കക്ക് എതിരായ ഫൈനലിൽ മൂന്നാമനായി ഇറങ്ങിയ ഗൗതം ഗംഭീർ
97 റൺസോടെ ഇന്ത്യൻ നിരയിൽ ടോപ് സ്കോററായിരുന്നു .കൂടാതെ മത്സരത്തിൽ 91 റൺസടിച്ച് പുറത്താകാതെ നിന്ന നായകൻ ധോണിയും വിജയത്തിൽ ഏറെ നിർണായക പങ്കുവഹിച്ചു .ഫൈനലിൽ മാൻ ഓഫ് ദി മാച്ച് മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു .