നായകൻ കോഹ്ലിയല്ല ധോണി : എക്കാലത്തെയും മികച്ച ഐപിൽ ടീമിനെ പ്രഖ്യാപിച്ച് ഡിവില്ലേഴ്‌സ്

ഐപിഎല്ലിന്റെ പതിനാലാം സീസൺ ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് ലോകം ഏറെ ആവേശത്തിലാണ് .ഇന്ത്യയിൽ വീണ്ടും ഐപിൽ ആരവം ഉയരുമ്പോൾ ടീമുകൾ എല്ലാം തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു .ഐപിഎല്ലിന് മുൻപായി  തന്റെ എക്കാലത്തെയും മികച്ച ഐപിൽ ടീമിനെ കുറിച്ച് വാചാലനാവുകയാണ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെ  സ്റ്റാർ താരവും  സൗത്ത്ആഫ്രിക്കൻ ഇതിഹാസ ബാറ്സ്മാനുമായ ഡിവില്ലേഴ്‌സ് .

താരം തിരഞ്ഞെടുത്ത ടീമിൽ സൂപ്പർ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ഇടമില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഡിവില്ലേഴ്സിന്റെ ടീമിൽ ഓപ്പണിങ് ജോഡിയായി വെടിക്കെട്ട് താരം വിരേന്ദർ സെവാഗും രോഹിത് ശർമയും എത്തുന്നു .ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് ,പഞ്ചാബ് കിങ്‌സ് എന്നി ടീമുകൾക്കായി കളിച്ച വീരു 104 മത്സരങ്ങളിൽ നിന്ന് 2728 റൺസ് അടിച്ചെടുത്തിട്ടുണ്ട് .മുംബൈ ഇന്ത്യൻസ് ഓപ്പണർ കൂടിയായ രോഹിത് 200 ഐപിൽ മത്സരങ്ങളിൽ നിന്ന് 5230 റൺസ് എടുത്തിട്ടുണ്ട് .31.32 റൺസ് ശരാശരിയിൽ റൺസ് സ്വന്തമാക്കുന്ന താരം ഐപിഎല്ലിലെ മികച്ച റൺവേട്ടക്കാരിൽ ഒരാളാണ് .

ഐപിഎല്ലിൽ തന്റെ സഹതാരമായ വിരാട് കോഹ്ലിയും ഡിവില്ലേഴ്‌സ് ടീമിൽ ഇടം കണ്ടെത്തി  .ഐപിഎല്ലിലെ റെക്കോർഡ് റൺസ് സ്കോററായ താരം
വിരാട് കോഹ്ലി 192 മത്സരങ്ങളിൽ നിന്ന്
5878 റൺസ് അടിച്ചിട്ടുണ്ട് .നാലാം നമ്പറിൽ ഡിവില്ലേഴ്‌സ് സ്വന്തം ടീമിലും ഇടം കണ്ടെത്തി .ബെൻ സ്റ്റോക്സ് ,രവീന്ദ്ര ജഡേജ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയ  ഡിവില്ലേഴ്‌സ് നായകനായി  ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ ധോണിയെ തന്റെ ടീമിലും ക്യാപ്റ്റൻ ആക്കി  .

അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ , ഭുവനേശ്വർ കുമാർ ,റബാഡ , ജസ്പ്രീത് ബുംറ എന്നിവരും ഡിവില്ലേഴ്സിന്റെ ടീമിൽ  ഇടം നേടി .ഐപിഎല്ലിൽ പതിനാല് സീസണിലും കിരീടം നേടുവാൻ കഴിയാതിരുന്ന ബാംഗ്ലൂർ ഇത്തവണ കപ്പ് അടിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ .