പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്താന്‍ ഇന്ത്യ. ടീമില്‍ ഒരു മാറ്റത്തിനു സാധ്യത

7 വിക്കറ്റ് വിജയത്തിനു പിന്നാലെ വിന്‍ഡീസിനെതിരെയുള്ള നാലാം ടി20 മത്സരത്തിനൊരുങ്ങകയാണ് ടീം ഇന്ത്യ. ഫ്ലോറിഡയിലാണ് നാലാം ടി20 അരങ്ങേറുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. അതേ സമയം ഈ മത്സരം വിജയിക്കാനായാല്‍ വിന്‍ഡീസിനു പരമ്പര സ്വന്തമാക്കാം.

കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ്ങ് ഇലവനില്‍ തന്നെയാവും ടീം ഇന്ത്യ ഇറങ്ങുക. ഒരു മാറ്റത്തിനു മാത്രമാണ് സാധ്യതയുള്ളത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ജയ്സ്വാളിനു തിളങ്ങാനായി സാധിച്ചിരുന്നില്ല.

എങ്കിലും വീണ്ടുമൊരു അവസരം ജയ്സ്വാളിനു ലഭിക്കും. ശുഭ്മാന്‍ ഗില്ലായിരിക്കും സഹ ഓപ്പണര്‍. മധ്യനിരയുടെ ചുമതല സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ചു സാംസണ്‍ എന്നിവര്‍ക്കായിരിക്കും. ഹര്‍ദ്ദിക്ക് പാണ്ട്യയും അക്സര്‍ പട്ടേലുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

മൂന്നാം ടി20 യില്‍ ടീമിലേക്ക് തിരിച്ചെത്തിയ കുല്‍ദീപ് യാദവ് മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ചഹലിനോടൊപ്പം കുല്‍ദീപ് യാദവും ടീമില്‍ സ്ഥാനം നേടും. പേസ് ബൗളറായി അര്‍ഷദീപ് ഇടം പിടിക്കും. അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്ന മുകേഷ് കുമാറിനു പകരം ഉമ്രാന്‍ മാലിക്കിനു അവസരം ലഭിക്കും.

വിന്‍ഡീസിന് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തും എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ജേസണ്‍ ഹോള്‍ഡറായിരുന്നു കളിയിലെ താരം. ഫ്ലോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ താരം മാച്ച് ഫിറ്റ്നെസ് കൈവരിക്കും എന്നാണ് പ്രതീക്ഷ

India : Yashasvi Jaiswal, Shubman Gill, Suryakumar Yadav, Tilak Varma, Sanju Samson (wk), Hardik Pandya (c), Axar Patel, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik.

West Indies : Kyle Mayers, Brandon King, Johnson Charles, Nicholas Pooran (wk), Shimron Hetmyer, Rovman Powell (c), Jason Holder, Romario Shepherd, Akeal Hosein, Alzarri Joseph, Obed McCoy

ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഡിഡി സ്പോര്‍ട്ട്സ്, ഫാന്‍കോഡ്, ജിയോ സിനിമ എന്നിവയില്‍ മത്സരം തത്സമയം കാണാം

Previous articleസൂര്യകുമാറിന് ഏകദിനത്തിൽ ഇനിയും അവസരങ്ങൾ നൽകും. പിന്തുണ പ്രഖ്യാപിച്ച് രോഹിത് ശർമ.
Next articleഫ്ലോറിഡയിൽ ബാറ്റിങ് പറുദീസ. സഞ്ജുവിന് റൺസ് കണ്ടെത്താൻ സുവർണാവസരമെന്ന് ജാഫർ.