ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വലിയ അത്ഭുതമായി എത്തിയ ഒരു യുവ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് പ്രിത്വി ഷാ. അന്താരാഷ്ട്ര ക്രിക്കറ്റിൽ പക്ഷെ ഷാക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിഞ്ഞില്ല. എങ്കിലും കന്നി ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയുമായി തുടങ്ങിയ താരം നിലവിലെ രഞ്ജി ട്രോഫിയിൽ അടക്കം മിന്നും ബാറ്റിംഗ് ഫോമിലാണ്.
മുംബൈ ടീം രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുമ്പോൾ താരം നിര്‍ണായക അര്‍ദ്ധസെഞ്ചുറികള്‍ നേടിയിരുന്നു. ഉടനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന പൃഥി ഷാ ഇപ്പോൾ ഒരു വിഷമം വെളിപ്പെടുത്തുകയാണ്. തന്നെ അവഗണിക്കുന്നതായിട്ടാണ് ഷായുടെ പരാതി.
ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ അടക്കം നേടി എങ്കിലും തന്നെ ആരും അഭിനന്ദിച്ചില്ല എന്നാണ് പ്രിത്വി ഷായുടെ പരാതി.രഞ്ജി ട്രോഫി ഫൈനലിൽ മധ്യപ്രദേശിനെതിരെ ഇറങ്ങും മുൻപാണ് പൃഥി ഷാ ഇക്കാര്യം പറഞ്ഞത്. ഒരിക്കലും അർദ്ധ സെഞ്ച്വറികൾ നേടിയത് കൊണ്ട് കാര്യമില്ല എന്നുള്ള രീതിയിൽ ഷാ സംസാരിച്ചത് ചർച്ചയായി കഴിഞ്ഞു.
“ക്രിക്കറ്റിൽ ആയാലും ജീവിതത്തിൽ ആയാലും നമ്മുടെ ഗ്രാഫ് താഴേക്ക് പോയേക്കാം.അതിനാൽ എനിക്ക് വലിയ സ്കോറുകൾ ആവശ്യമാണ്.കൂടാതെ ഞാൻ മൂന്ന് ഫിഫ്റ്റികൾ നേടി എങ്കിലും എന്നെ ആരും അഭിനന്ദിച്ചു കണ്ടില്ല. അതാണ് വലിയ സ്കോറുകൾ ആവശ്യം ആണ്. എന്റെ ടീം നല്ലത് പോലെ മുന്നേറ്റം നടത്തുമ്പോൾ ഞാൻ ഹാപ്പിയാണ്. എന്റെ ടീമിലെ 21 താരങ്ങളെ കുറിച്ചും ഞാൻ ചിന്തിക്കേണ്ടിയിരിക്കുന്നു. ബിഗ് സ്‌കോറിലേക്ക് എത്താന്‍ എനിക്ക് കഴിയണം. എന്നാലിപ്പോള്‍ എന്റെ ടീം നന്നായി കളിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്”പ്രിത്വി ഷാ തുറന്ന് പറഞ്ഞു.