സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ നാല് ഇന്ത്യൻ താരങ്ങൾ. പരിശീലന മത്സരം എങ്ങനെ കാണാം ?

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡിലെ നാല് താരങ്ങള്‍ ലെസ്റ്റർഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയുടെ പരിശീലന കേന്ദ്രമായ ലെസ്റ്റർഷെയറിന്റെ ഹോം ഗ്രൗണ്ടായ അപ്ടോൺസ്റ്റീൽ കൗണ്ടി ഗ്രൗണ്ടിൽ ബുധനാഴ്ചയാണ് സന്നാഹ മത്സരം ആരംഭിക്കുന്നത്.

ബാറ്റർ ചേതേശ്വര് പൂജാര, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ എന്നിവരാണ് ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുന്ന താരങ്ങൾ. എല്ലാ അംഗങ്ങളെയും മത്സരത്തിൽ (ഫിറ്റ്നസിന് വിധേയമായി) പങ്കെടുക്കാൻ അനുവദിക്കുന്നതിന്, വിസിറ്റിംഗ് ക്യാമ്പിലെ നാല് കളിക്കാരെ ലെസ്റ്റർഷെയറിന് ഭാഗമാക്കാൻ LCCC, BCCI, ECB എന്നിവര്‍ സമ്മതിച്ചിട്ടുണ്ട്” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയും ലെസ്റ്റർഷയറും തമ്മിലുള്ള പരിശീലന മത്സരം എവിടെ, എപ്പോൾ നടക്കും?

ലെസ്റ്ററിലെ ഗ്രേസ് റോഡിലാണ് ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലുള്ള പരിശീലന മത്സരം. ജൂൺ 23 മുതൽ 27 വരെയാണ് മത്സരം.

ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലുള്ള പരിശീലന മത്സരം എപ്പോൾ ആരംഭിക്കും?

ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലുള്ള പരിശീലന മത്സരം ഇന്ത്യന്‍ സമയം 3:00 PM ന് ആരംഭിക്കും.

ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലുള്ള പരിശീലന മത്സരത്തിനുള്ള ടീമുകൾ ഏതൊക്കെയാണ്?

India: Rohit Sharma (Capt), Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, KS Bharat (wk), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj and Umesh Yadav.

Leicestershire CCC: Sam Evans (Capt), Rehan Ahmed, Sam Bates (wk), Nat Bowley, Will Davis, Joey Evison, Louis Kimber, Abi Sakande, Roman Walker, Cheteshwar Pujara, Rishabh Pant, Jasprit Bumrah and Prasidh Krishna.

ഇന്ത്യ vs ലെസ്റ്റർഷയർ പരിശീലന മത്സരം എവിടെ കാണാം?

ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലുള്ള പരിശീലന മത്സരത്തിന് ടിവിയിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകില്ല. എന്നാൽ ഇത് ലെസ്റ്റർഷയർ ക്രിക്കറ്റ് ക്ലബ്ബിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ഫോക്സസ് ടിവി’യിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

“ ബൗളിംഗ് ജോലിഭാരം നിയന്ത്രിക്കാനും സഹായിക്കുന്നതിന് ഓരോ ടീമിനും 13 കളിക്കാരുമായി മത്സരം കളിക്കും,” ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 1 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം.കഴിഞ്ഞ വർഷം നടന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റായാണ് ഇത് പരിഗണിക്കുന്നത്. ഇന്ത്യൻ ക്യാമ്പിനുള്ളിൽ കോവിഡ് -19 കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മത്സരം മാറ്റിവച്ചിരുന്നു. ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്.

FVxEwAvWQAAo Gv

കഴിഞ്ഞ വർഷം പരമ്പര മാറ്റിവച്ചതിന് ശേഷം ഇരു ടീമുകൾക്കും ഒരുപാട് മാറ്റങ്ങളോടെയാണ് എത്തുന്നത്. ഈ വർഷമാദ്യം വിരാട് കോഹ്‌ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും രോഹിത് ശർമ്മ ചുമതലയേൽക്കുകയും ചെയ്തിരുന്നു. അതേസമയം ജോ റൂട്ടിനെ പുറത്താക്കിയതിന് പിന്നാലെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ഇരു ടീമുകൾക്കും പുതിയ ഹെഡ് കോച്ചുകളുണ്ട്. കഴിഞ്ഞ വർഷം രവി ശാസ്ത്രി സ്ഥാനമൊഴിയുകയും രാഹുൽ ദ്രാവിഡ് ഇന്ത്യക്കായി ചുമതലയേൽക്കുകയും ചെയ്‌തപ്പോൾ, കഴിഞ്ഞ മാസം ക്രിസ് സിൽവർവുഡിനെ പുറത്താക്കിയതിന് ശേഷം ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായി നിയമിച്ചു.