ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏവരും വളരെ ആകാക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം പുരോഗമിക്കുമ്പോൾ പുത്തൻ നേട്ടങ്ങളും റെക്കോർഡുകളും സൃഷ്ടിക്കപെടുന്നുണ്ട്. ഇന്ത്യ :ശ്രീലങ്ക ആദ്യ ടി :20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കും ആരാധകർക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ നഷ്ടമായത് പലർക്കും ഒരുവേള വിശ്വസിക്കാൻ കഴിഞ്ഞില്ല. ലങ്കൻ പേസർ ചാമീരയുടെ മനോഹരമായ ഔട്ട് സ്വിങ്ങർ കുരുക്കിൽ വീണ പൃഥ്വി ഷാ പക്ഷേ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ ആദ്യ അന്താരാഷ്ട്ര ടി:20യിൽ തന്നെ റൺസ് നേടുവാൻ കഴിയാതെ ഗോൾഡൻ ഡക്കിൽ പുറത്താകേണ്ട വിധി പൃഥ്വി ഷാക്ക് സംഭവിച്ചു.
മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റ മത്സരം സെഞ്ച്വറിയോടെ ആഘോഷിച്ച പൃഥ്വി ഷാക്ക് ടി :20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം മറക്കുവാൻ കഴിയാത്ത വലിയ ഓർമയായി മാറി. നേരിട്ട ആദ്യ പന്തിൽ പുറത്തായ അരങ്ങേറ്റ ബാറ്റ്‌സ്മാനെന്ന നാണംകെട്ട റെക്കോർഡ് കരസ്ഥമാക്കിയ പൃഥ്വി ഷാ പക്ഷേ ഈ മത്സരത്തിൽ ഒരു അപൂർവ്വ നേട്ടവും സ്വന്തമാക്കി.ശ്രീലങ്കക്ക് എതിരെ ടി :20 ക്രിക്കറ്റിൽ ആദ്യ പന്തിൽ പുറത്തായ ഓപ്പണിങ് ബാറ്റ്‌സ്മാനായി ഷാ മാറി.
അതേസമയം മറ്റ് ചില നാണക്കേടിന്റെ റെക്കോർഡുകളും ഷാ സ്വന്തമാക്കി.ടി:20 ക്രിക്കറ്റിൽ ഗോൾഡൻ ഡക്കിൽ വിക്കറ്റ് നഷ്ടമായ അഞ്ചാം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനായി പൃഥ്വി ഷാ മാറി.മുൻപും ഷാ പല തവണ ഐപിഎല്ലിൽ ഡക്കിൽ പുറത്തായിട്ടുണ്ട്. വരാനിരിക്കുന്ന ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടുവാൻ ഫോം കണ്ടെത്തേണ്ടത് പൃഥ്വി ഷായെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.