സൂപ്പർ താരം കളിച്ചേക്കില്ല : കപ്പ് നഷ്ടമാകുമോയെന്നുള്ള പേടിയിൽ ബാംഗ്ലൂർ

IMG 20210725 175128

ക്രിക്കറ്റ്‌ ലോകവും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും കാത്തിരിക്കുന്നത് വരുന്ന സെപ്റ്റംബർ മാസം ആരംഭിക്കുന്ന ഐപിൽ പതിനാലാം സീസണിലെ എല്ലാ ശേഷിക്കുന്ന മത്സരങ്ങൾക്കുമായിട്ടാണ്. താരങ്ങൾക്കിടയിലെ രൂക്ഷ കോവിഡ് വ്യാപനം കാരണം പാതിവഴിയിൽ ഏറെ അവിചാരിതമായി നിർത്തിവെച്ച ഐപിൽ പുനരാരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷകളും ആശങ്കകളും ഐപിൽ ആരാധകരിൽ സജീവമാണ്.നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീമാണ് പോയിന്റ് ടേബിളിൽ മുന്നിലെങ്കിലും ഈ സീസൺ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സീസണിലെ ആദ്യ 4 കളികൾ ജയിച്ച് തുടങ്ങിയ ടീം ഇത്തവണ പ്രഥമ ഐപിൽ കിരീടമാണ് ലക്ഷ്യമിടുന്നത്.

എന്നാൽ വരാനിരിക്കുന്ന ഐപിൽ രണ്ടാം പാദത്തിന് മുൻപായി ബാംഗ്ലൂർ ടീമിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക്‌ മുൻപായി പരിക്കേറ്റ സ്റ്റാർ ഓൾറൗണ്ടർ സുന്ദർ ഈ സീസൺ ഐപിഎല്ലും കളിച്ചേക്കില്ല എന്ന് ചില ദേശീയ മാധ്യങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുമ്പോൾ ബാംഗ്ലൂർ ആരാധകരും നിരാശയിലാണ്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീം സ്‌ക്വാഡിനോപ്പമുള്ള സുന്ദർ വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. താരം ഇന്ത്യക്ക് എതിരായ ഒരു പരിശീലന മത്സരത്തിൽ കൗണ്ടി ഇലവനായി ടീം മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം കളിച്ചിരുന്നു.

See also  മുംബൈയെ തകർത്ത് അഭിഷേക് ശർമയുടെ ഇടിവെട്ട് ഫിഫ്റ്റി. ഹെഡ് ഇട്ട റെക്കോർഡ് മിനിറ്റുകൾക് ശേഷം തകർത്തു

പക്ഷേ മത്സരത്തിനിടയിൽ കൈവിരലിന് പരിക്കേറ്റ വാഷിങ്ടൺ സുന്ദർ ഉടൻ നാട്ടിലേക്ക് മടങ്ങും. താരത്തിനൊപ്പം പരിക്കിന്റെ പിടിയിലായ ആവേശ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവർ നാട്ടിലേക്ക് മടങ്ങും. മൂന്ന് താരങ്ങൾക്കും പകരക്കാരെ ഇംഗ്ലണ്ടിലേക്ക് അയക്കാൻ ബിസിസിഐ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. സുന്ദർ ഈ സീസണിന് മുൻപ് പരിക്കിൽ നിന്നും മുക്തി നേടിയാലും വരാനിരിക്കുന്ന ടി :20 ലോകകപ്പ് കൂടി പരിഗണിച്ചാവും താരത്തിന്റെ അന്തിമ തീരുമാനം. നിലവിൽ ബാംഗ്ലൂർ ടീമിലെ മികച്ച രീതിയിൽ പവർപ്ലേ ഓവറുകൾ എറിയുന്ന സുന്ദർ കോഹ്ലിയുടെ ഏറെ വിശ്വസ്ത്ത ബൗളറുമാണ്.സീസണിൽ ബാംഗ്ലൂർ ടീമിനോപ്പം ഓസ്ട്രേലിയൻ താരം മാക്സ്വെൽ കളിക്കാനുള്ള സാധ്യതയും കുറവാണ്.

Scroll to Top