വീണ്ടും പ്രിത്വി വെടിക്കെട്ട് : ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിൽ താരം ഇടം നേടുമോ – ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

IMG 20210309 130533

പൃഥ്വി ഷാ തന്റെ അപാര ബാറ്റിംഗ് ഫോം തുടരുന്നു . വിജയ് ഹസാരെ ട്രോഫി ഫൈനലിലും വെടിക്കെട്ട് ബാറ്റിംഗ് താരം  ആവര്‍ത്തിച്ചപ്പോള്‍  ഉത്തർപ്രദേശ് ഉയർത്തിയ  കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ 9.1 ഓവറില്‍ മുംബൈ 89 റണ്‍സാണ് നേടിയത്. 10 ഫോറും 4 സിക്സും അടക്കമായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്.  പേസർ ശിവം മാവിയ്ക്കായിരുന്നു പൃഥ്വിയുടെ വിക്കറ്റ്.

നേരത്തെ  ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് 312 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ മാധവ് കൗശികും സമര്‍ത്ഥ് സിംഗും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളില്‍ അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍  ഉത്തർപ്രദേശ് ടീം നിർണായക ഫൈനലിൽ പടുകൂറ്റൻ സ്കോർ അടിച്ചെടുത്തു .സമര്‍ത്ഥ് സിംഗും(55) മാധവ് കൗശിക്കും ചേര്‍ന്ന് 122 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 

156 പന്തിൽ 15 ഫോറും 4 സിക്സും അടക്കം 156 റൺസ് അടിച്ചെടുത്ത മാധവ് കൗശിക് പുറത്താവാതെ നിന്നു .അവസാന ഓവറുകളിൽ അക്ഷദീപ് നത്ത് വമ്പൻ ഷോട്ടുകളിലൂടെ സ്കോറിങ് ഉയർത്തി .താരം പ്രീതി ഷായുടെ പന്തിൽ റൺ ഔട്ട്‌ ആയി .
മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 136 റൺസ് നേടിയിട്ടുണ്ട് .
നായകൻ  ശ്രേയസ് അയ്യർ , സൂര്യകുമാർ യാദവ് , ശാർദൂൽ താക്കൂർ എന്നിവർ ടി:20 പരമ്പരക്കായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നത് മുംബൈയുടെ ശക്തി കുറച്ചിട്ടുണ്ട് .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

എന്നാൽ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുവാൻ പോകുന്ന ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കായുള്ള  ടീമിന്  വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ .
സ്‌ക്വാഡിൽ  പ്രിത്വി ഷാ തിരികെ വരും എന്നാണ് ഏവരുടെയും പ്രതീക്ഷ .

Scroll to Top