ആസാമിനെതിരെ തകർപ്പൻ ട്രിപ്പിൾ സെഞ്ച്വറി നേടി പ്രത്വി ഷാ.

രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരെ തകർപ്പൻ ട്രിപ്പിൾ സെഞ്ച്വറി ആണ് താരം നേടിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ആയിരുന്നു താരം ഈ നേട്ടം കൈവരിച്ചത്.

383 പന്തുകളിൽ നിന്നും 379 റൺസ് നേടിയാണ് താരം പുറത്തായത്. 49 ഫോറുകളും നാല് സിക്സറും താരം നേടി. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ഇത്.

11shaw1


മഹാരാഷ്ട്രയ്ക്ക് വേണ്ടി ബി.ബി നിമ്പൽക്കർ 1948ൽ നേടിയ 443 റൺസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. അദ്ദേഹം മാത്രമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 400 റൺസ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാൻ. സഞ്ജയ് മഞ്ജരേക്കറെ മറികടന്നാണ് ഈ നേട്ടം പ്രത്വി ഷാ കരസ്ഥമാക്കിയത്.

images 2023 01 11T124957.408

ഹൈദരാബാദിനെതിരെ 1991ൽ 666 പന്തുകളിൽ നിന്നും 377 റൺസ് ആണ് സഞ്ജയ് മഞ്ജരേക്കർ അന്ന് നേടിയത്. മത്സരത്തിൽ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 598 റൺസ് മുംബൈ നേടിയിട്ടുണ്ട്. നിലവിൽ ക്രീസിലുള്ള നായകൻ അജിൻക്യ രഹാനെ 252 പന്തുകളിൽ നിന്നും 131 റൺസ് നേടിയിട്ടുണ്ട്.

Previous articleതൻ്റെ കരിയറിൽ തന്നെ ഏറ്റവും കുഴപ്പിച്ച ബൗളർ. വെളിപ്പെടുത്തലുമായി സച്ചിൻ ടെണ്ടുൽക്കർ.
Next articleനാല് സ്പിന്നർമാരെ ഉൾപ്പെടുത്തി ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ.