നാല് സ്പിന്നർമാരെ ഉൾപ്പെടുത്തി ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ.

images 2023 01 11T130310.069

ഇത്തവണ ഇന്ത്യയിൽ വച്ചാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയായ ബോർഡർ ഗവാസ്കർ ട്രോഫി അരങ്ങേറുന്നത്. ഓസ്ട്രേലിയ സംബന്ധിച്ച് ഈ ടെസ്റ്റ് പരമ്പര ഒരു അഭിമാന പ്രശ്നമാണ്. കാരണം കഴിഞ്ഞ രണ്ട് തവണയും അവരുടെ തട്ടകത്തിൽ നാണംകെടുത്തിയ ഇന്ത്യയെ കണക്ക് വീട്ടാനുള്ള അവസരമായിട്ടാണ് ഓസ്ട്രേലിയ ഇതിനെ കാണുന്നത്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ്

.പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഓസ്ട്രേലിയ ഒരുങ്ങുന്നത് ദക്ഷിണാഫ്രിക്കയിലെ തകർപ്പൻ പ്രകടനത്തിനുശേഷമാണ്. കരുത്തരായ ബൗളിംഗ് നിരയുടെ കൂടെ സ്റ്റീവ് സ്മിത്തിനെ വൈസ് ക്യാപ്റ്റൻ ആക്കിയാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യയിൽ കളിച്ച് മികച്ച അനുഭവത്തുള്ളവരാണ് ടീമിൽ മിക്കവരും.

images 2023 01 11T130315.276


ഓസ്ട്രേലിയൻ നിരയിലെ തകർപ്പൻ താരങ്ങളായ ഡേവിഡ് വാർണർ, മാർനസ് ലബുഷൈൻ, ഉസ്മാൻ ഖ്വാജ, കാമറൂൺ ഗ്രീൻ, ട്രവിസ് ഹെഡ്, അലക്സ് ക്യാരി തുടങ്ങിയ വമ്പന്മാർ എല്ലാം ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ വിരലിനേറ്റ പരിക്കിനെ തുടർന്ന് ആദ്യ മത്സരത്തിൽ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. എന്നാൽ അത് കഴിഞ്ഞുള്ള മത്സരങ്ങളിൽ താരം ഉണ്ടാകും. വിരലിന് പരിക്കേറ്റ കാമറൂൺ ഗ്രീൻ ടീമിൽ ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും താരത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
images 2023 01 11T130322.995

നാല് സ്പിന്നർമാരെയാണ് കങ്കാരു പട കൂടെ കൂട്ടിയിട്ടുള്ളത്. മുതിർന്ന താരങ്ങളായ നദാൻ ലിയോൺ, ആഷ്ടൻ അഗർ,മിച്ചൽ സ്വിപ്സൻ എന്നിവരുടെ കൂടെ പുതുമുഖ താരമായ ടോഡ് മുർഫിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പര വിജയിക്കുക എന്നത് അനിവാര്യമാണ്. ഓസ്ട്രേലിയ നേരത്തെ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കിയിരുന്നു. വാഹന അപകടത്തിൽ പരിക്കേറ്റ പന്ത് പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ കൂടെയുണ്ടാകില്ല. അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുക.

Scroll to Top