നീണ്ട 14 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐപിൽ കിരീടം ലക്ഷ്യമിടുന്ന സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് ബാംഗ്ലൂർ എതിരായ രണ്ടാം ക്വാളിഫെയർ മികച്ച തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായി ടോസ് ഭാഗ്യം ലഭിച്ച രാജസ്ഥാൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്ക ഓവറുകളിൽ തന്നെ ബാംഗ്ലൂർ ടീമിന് കനത്ത തിരിച്ചടി ലഭിച്ചു. സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ വിക്കെറ്റ് വീഴ്ത്തി പേസർ പ്രസീദ് കൃഷ്ണയാണ് ബാംഗ്ലൂർ ടീമിനെ ഞെട്ടിച്ചത് എങ്കിൽ ശേഷം വന്ന പടിതാർ ബാംഗ്ലൂർ ടോട്ടൽ ഉയർത്തി.
കഴിഞ്ഞ കളിയിൽ സെഞ്ച്വറിയുമായി വളരെ അധികം തിളങ്ങിയ താരം ഇന്നത്തെ കളിയിൽ ഫിഫ്റ്റി നേടി. താരം നേടിയ ഫിഫ്റ്റിയുടെ കരുത്തിൽ ബാംഗ്ലൂർ ടീം 157 റൺസിലേക്ക് എത്തിയപ്പോൾ രാജസ്ഥാൻ ബൗളർമാരുടെ പ്രകടനം ശ്രദ്ധേയമായി. രാജസ്ഥാൻ റോയൽസിനായി മക്കോയ്, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കളിയുടെ ഗതി തന്നെ മാറ്റിയത് പ്രസീദ് കൃഷ്ണയുടെ പത്തൊൻപതാം ഓവർ ആണ്.
ഓവറിലെ ഒന്നാം ബോളിൽ തന്നെ വളരെ അധികം അപകടകാരിയായ ദിനേശ് കാർത്തിക്കിന്‍റെ വിക്കെറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ ശേഷം അടുത്തുള്ള ബോളിൽ ഒരു മിന്നൽ യോർക്കറിൽ കൂടി ഹസരംഗയുടെ കുറ്റി തെറിപ്പിച്ചു. താരത്തിന്‍റെ 146 കിലോമീറ്റർ സ്പീഡ് യോർക്കർ പിടികിട്ടാതെ പോയ ഹസരംഗ കുറ്റി തെറിച്ചത് മനോഹരമായ കാഴ്ചയായി മാറി.
ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പ്രസീദ്ദ് കൃഷ്ണയുടെ അവസാന ഓവറില്‍ ഹാട്രിക്ക് സിക്സ് അടിച്ചായിരുന്നു ഡേവിഡ് മില്ലര്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിച്ചത്. ഇപ്പോഴിതാ അടുത്ത മത്സരത്തില്‍ തന്നെ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് താരം.