എനിക്ക് ആ ❛റണ്‍❜ വേണ്ട. ഗെയിം സ്പിരിറ്റുമായി വീരാട് കോഹ്ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 158 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. കഴിഞ്ഞ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹീറോയായ രജിത് പഠിതാര്‍ അര്‍ദ്ധസെഞ്ചുറി നേടി ടോപ്പ് സ്കോററായി. മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ സഞ്ചു സാംസണ്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു. ആദ്യ ഓവറില്‍ തന്നെ ട്രെന്‍റ് ബോള്‍ട്ടിനെ സിക്സിനു പറത്തി വീരാട് കോഹ്ലി മികച്ച ടച്ചിലെന്ന് തോന്നിച്ചെങ്കിലും രണ്ടാം ഓവറില്‍ പ്രസീദ്ദ് കൃഷ്ണയുടെ പന്തില്‍ വീരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി. 8 പന്തില്‍ 7 റണ്ണാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്.

402aa76e 7485 43ba 8e7c f981285e99a1

മത്സരത്തില്‍ ക്രിക്കറ്റ് സ്പിരിറ്റ് ഉയര്‍ത്തിപിടിച്ച സംഭവം ഉണ്ടായി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ഓവറില്‍ അതിവേഗ സിംഗിള്‍ വീരാട് കോഹ്ലി പൂര്‍ത്തിയാക്കി. ഇതിനിടെ ജോസ് ബട്ട്ലര്‍ എറിഞ്ഞ ത്രോ വീരാട് കോഹ്ലിയുടെ കാലില്‍ തട്ടി ഫീല്‍ഡറെ മറികടന്നു പോയി. ലോങ്ങ് ഓഫിലേക്ക് പോയ ഓവര്‍ ത്രോക്ക് റണ്‍ വേണ്ടെന്ന് വീരാട് കോഹ്ലി ആംഗ്യമായി കാണിച്ചു. സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് കാണിച്ച കോഹ്ലിയുടെ പ്രവര്‍ത്തിയെ കയ്യടികളോടെയാണ് ആരാധകര്‍ അംഗീകരിച്ചത്.

രാജസ്ഥാന്‍ റോയല്‍സ്: യഷ്‌സ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.