ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ അരങ്ങേറ്റക്കാരുടെ അത്യുജ്വല പ്രകടനങ്ങളുടെ വരവാണ് .നേരത്തെ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ അരങ്ങേറിയ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ തന്നെ ഫിഫ്റ്റി നേടി ടീമിന്റെ ബാറ്റിംഗ് കരുത്തായപ്പോൾ ഇന്നലെ ടീം ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തത് അരങ്ങേറ്റ താരം പ്രസീദ് കൃഷ്ണയുടെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് .54 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത താരം ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി .
ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് പ്രസീദ് കൃഷ്ണ ഇന്നലത്തെ ബൗളിംഗ് പ്രകടനത്തോടെ നേടിയത് . ഇതിപ്പോൾ ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി ഏകദിന അരങ്ങേറ്റത്തിൽ ഒരു താരം നാല് വിക്കറ്റുകൾ വീഴ്ത്തുന്നത്.പ്രസീദ് കൃഷ്ണയുടെ 4-54 എന്ന ഇന്നലത്തെ പ്രകടനത്തോടെ തകർന്നത് 1997ൽ അരങ്ങേറ്റത്തിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത നോയൽ ഡേവിഡിന്റെ റെക്കോർഡ് ബൗളിംഗ് പ്രകടനമാണ് .
നേരത്തെ പ്രസിദ്ധ് കൃഷ്ണയെ ഒരോവറില്‍ 22 റണ്‍സടിച്ച് ബെയര്‍സ്റ്റോ-റോയ് സഖ്യം ഇന്ത്യൻ ക്യാമ്പിനെ വിഷമത്തിലാക്കി .എന്നാൽ തന്നെ അടിച്ചു പറത്തിയവരോട് പ്രസിദ്ധ് കൃഷ്ണ മറുപടി ചോദിക്കുന്നതാണ് പിന്നീട് മത്സരത്തിൽ കണ്ടത് .പതിനാലാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ റോയിയെ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച താരം അടുത്ത ഓവറില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ(1) കവറില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകകളിലെത്തിച്ചു. തന്‍റെ മൂന്നാം സ്പെല്ലില്‍ ബില്ലിംഗ്സിനെ(18) മടക്കി പ്രസിദ്ധ് ഇംഗ്ലണ്ടിന്റെ തകർച്ച പൂർണ്ണമാക്കി .പേസർ ടോം കരൺ പ്രസീദ് പന്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു .