ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍

Shreyas Iyer

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റത് കാരണം അടുത്ത രണ്ട് ഏകദിന മത്സരങ്ങളില്‍ ഭാഗമാകില്ലാ.

തോള് താങ്ങിപിടിച്ച് വേദനയോടെയാണ് ശ്രേയസ്സ് അയ്യര്‍ കളം വിട്ടത്. നേരത്തെ ബാറ്റിംഗിലും യുവതാരത്തിനു തിളങ്ങാനായില്ലാ. 9 റണ്‍സിനു അയ്യര്‍ പുറത്തായി.

ആറാഴ്ച്ചയോളം പരിക്ക് ഭേദമാകാന്‍ എടുക്കും എന്നാണ് സൂചന. സര്‍ജറി ആവശ്യമെങ്കില്‍ നീണ്ട ആഴ്ചകള്‍ വേണ്ടി വരും. ഏപ്രില്‍ 9 നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അതിനു മുന്‍പ് ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനെ ഫൈനലിലേക്ക് ശ്രേയസ്സ് അയ്യര്‍ നയിച്ചിരുന്നു.