നോബോള്‍ വിവാദത്തിനിടെ പ്രഭ നഷ്ടപ്പെട്ട 19ാം ഓവര്‍. ഡല്‍ഹിക്ക് പ്രതികൂലമാക്കിയത് പ്രസീദ്ദ് കൃഷ്ണ

ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നോബോള്‍ വിവാദത്തില്‍ ശ്രദ്ദിക്കപ്പെട്ടപ്പോള്‍ അധികം ആരും പ്രശംസികാതെ പോയ താരമാണ് പ്രസീദ്ദ് കൃഷ്ണ. 2 ഓവറില്‍ 36 റണ്‍സ് എന്ന വേണമെന്നിരിക്കെ രാജസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ മെയ്ഡന്‍ ഓവര്‍ ആക്കിയാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. 19ാം ഓവറില്‍ ഒരു റണ്‍ പോലും വഴങ്ങാതെ അടുത്ത 6 പന്തില്‍ സിക്സ് അടിച്ചാല്‍ മാത്രം വിജയം എന്ന നിലയിലാക്കി.

മത്സരത്തില്‍ സെറ്റ് ആയി നിന്ന ലളിത് യാദവിനു ആദ്യത്തെ രണ്ട് ബോളില്‍ റണ്ണൊന്നും നേടാനായില്ലാ. മൂന്നാം പന്തില്‍ ഫുള്‍ പവറില്‍ ബാറ്റ് വീശിയ താരം എന്‍സൈഡ് എഡ്ജായി സഞ്ചു സാംസണിനു ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ കുല്‍ദീപ് യാദവിനെ അടുത്ത 3 ബോളിലും റണ്‍ നേടാന്‍ അനുവദിച്ചില്ലാ. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം നേടിയത്.

image 67

2018 ല്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിലൂടെയായിരുന്നു പ്രസീദ്ദ് കൃഷ്ണയുടെ ഐപിഎല്‍ അരങ്ങേറ്റം. 4 സീസണിനു ശേഷം മെഗാ ലേലത്തിനു മുന്നോടിയായി താരത്തെ വിട്ടു കളിഞ്ഞിരുന്നു. 1 കോടി അടിസ്ഥാന വിലയായി എത്തി 10 കോടി രൂപക്കാണ് താരത്തെ സ്വന്തമാക്കിയത്. എന്തുകൊണ്ട് ഇത്രയും വലിയ തുക മുടക്കി താരത്തെ ടീമിലെത്തിച്ചു എന്ന് തെളിയിച്ചിരിക്കുകയാണ് പ്രസീദ്ദ്.

image 66

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗ് ആദ്യ ചെയ്ത രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 202 റണ്‍സ് നേടാനാണ് ഡല്‍ഹിക്ക് കഴിഞ്ഞത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാമതാണ് മലയാളി താരം സഞ്ചു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

Previous articleപരാഗ് ❛കേദാറായി❜ എത്തി. വമ്പന്‍ സ്വീകരണവുമായി റിഷഭ് പന്ത്.
Next articleഡല്‍ഹി ക്യാപിറ്റല്‍സിനു ❛മുട്ടന്‍ പണി❜ ലഭിച്ചു. പിഴയും വിലക്കുമായി ഐപിഎല്‍ കമ്മിറ്റി