ഇന്നലെയായിരുന്നു ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ഇരുടീമുകളുടെയും ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തോൽവി നേടിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ 210 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 149 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു.
ഇന്നലത്തെ കളിയിൽ ഹൈദരാബാദ് താരം പൂരാൻ തൻറെ പേരിൽ ഒരു റെക്കോർഡ് സ്വന്തമാക്കി. എന്നാൽ നാണക്കേടിൻ്റെ റെക്കോർഡ് ആണ് താരം സ്വന്തമാക്കിയത്. 2020 മുതൽ ഏറ്റവും കൂടുതൽ തവണ ഡക്കായ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് താരം. രാജ്യാന്തര തലത്തിൽ മികച്ച ഫോമിലുള്ള താരം ഐപിഎൽ തൻറെ കഷ്ടകാലം അവസാനിച്ചിട്ടില്ല എന്ന് ഇന്നലെ ഒരിക്കൽ കൂടി തെളിയിച്ചു.
കഴിഞ്ഞതവണ പഞ്ചാബ് കിംസിൽ ആയിരുന്നപ്പോൾ തുടർച്ചയായി മൂന്നു തവണ ആയിരുന്നു താരം ഡക്കായത്. ഇന്നലെയും അതുതന്നെ സംഭവിച്ചു. 9 പന്തുകൾ നേരിട്ട താരം റൺസ് ഒന്നും എടുക്കാതെ ന്യൂസിലൻഡ് താരം ബോൾട്ടിൻ്റെ പന്തിൽ പുറത്തായി.
2020 ന് ശേഷം ആറ് തവണയാണ് താരം പൂജ്യത്തിന് പുറത്തായിരിക്കുന്നത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യൻ താരം നിതീഷ് റാണയാണ്. അഞ്ചു തവണ ഞാൻ ഈ ഇന്ത്യൻ താരം പൂജ്യത്തിന് പുറത്തായിട്ടുള്ളത്.
പൂരാൻ ഫോം കണ്ടെത്തേണ്ടത് ഹൈദരാബാദിന് അത്യാവശ്യമാണ്. ഇത്തവണ ഐപിഎല്ലിൽ ഏറ്റവും ദുർബലമായ ടീമായി എല്ലാവരും കാണുന്നത് ഹൈദരാബാദിനെയാണ്. മെഗാ ലേലത്തിനു മുമ്പ് പ്രധാന താരങ്ങളെയെല്ലാം കൈയൊഴിഞ്ഞ ഹൈദരാബാദ് ആരെയും വിളിച്ച് എടുക്കുകയും ചെയ്തില്ല.
ഇന്നലെ പവർപ്ലേയിൽ ആകെ 14 റൺസാണ് ഹൈദരാബാദ് നേടിയത്. ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടുന്ന ടീമിനൊപ്പം ഈ റെക്കോർഡ് ഇനി മുതൽ ഹൈദരാബാദ് പങ്കിടും.