ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരവും അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് ആരാധകർ എല്ലാവരും ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിര കാഴ്ചവെക്കുന്ന മോശം പ്രകടനമാണ്. ആദ്യ ടെസ്റ്റിൽ രോഹിത് ശർമ, രാഹുൽ എന്നിവർക്ക് പുറമേ ജഡേജയും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തപ്പോൾ നായകൻ കോഹ്ലി, ഉപനായകൻ അജിഖ്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ പൂർണ്ണമായി നിരാശപ്പെടുത്തി.ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ അടക്കം തുടക്കത്തിൽ വിക്കറ്റ് നഷ്ടമാക്കിയ പൂജാരക്ക് ഒന്നാം ടെസ്റ്റിൽ റൺസ് നേടുവാൻ കഴിയാതെ വന്നതോടെ താരത്തിന് എതിരെ വീണ്ടും വിമർശനം ശക്തമാവുകയാണ്. താരം ചില പിഴവുകൾ ആവർത്തിക്കുന്നത് പല ക്രിക്കറ്റ് ആരാധകരെയും വളരെ ഏറെ ചൊടിപ്പിക്കുന്നുണ്ട്
എന്നാൽ താരത്തിന്റെ ബാറ്റിങ് പ്രകടനം മോശമല്ല എന്നാണ് പല ആരാധകരും വിശദീകരിക്കുന്നത്. നിർണായകമായ ചില ഇന്നിങ്സുകൾ പൂജാരയുടെ ബാറ്റ് കാഴ്ചവെക്കുന്നുണ്ട് എങ്കിലും താരം ലോങ്ങ് ഇന്നിങ്സുകൾ കളിക്കുന്നില്ല എന്ന് മുൻ താരങ്ങൾ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് കഴിഞ്ഞു.ജിമ്മി അൻഡേഴ്സൺ പന്തിൽ പൂജാര ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമാക്കിയിരുന്നു. എന്നാൽ താരം എവിടെയാണ് വീഴ്ചകൾ വീണ്ടും ടെസ്റ്റിൽ ആവർത്തിക്കുന്നത് എന്നും വിശദമാക്കി രംഗത്ത് എത്തുകയാണ് മുൻ താരവും ഒപ്പം ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.
“പല മത്സരങ്ങളിലും എതിരാളികളുടെ മികച്ച തന്ത്രത്തിനും ഒപ്പം മനോഹരമായ പന്തുകളിലുമാണ് പൂജാരയുടെ വിക്കറ്റ് നഷ്ടമാകുന്നത്. എന്നാൽ എന്താണ് ഈ ഒരു തെറ്റ് സ്ഥിരമായി സംഭവിക്കുന്നത് എന്നും പൂജാര കണ്ടെത്തണം. ഒരുവേള തന്റെ നിർഭാഗ്യമാണോ അതോ തന്റെ ബാറ്റിങ് ടെക്നിക്കിൽ എന്തേലും മാറ്റം വരുത്തണമോയെന്നും പൂജാര ഇനിയും കണ്ടുപിടിക്കണം “ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി.