വോണിനെ തിരികെ ലഭിച്ചാൽ എന്ത് ചോദിക്കും :വൈകാരിക മറുപടിയുമായി പോണ്ടിങ്

ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ അധികം വേദനിപ്പിച്ചാണ് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ മരണത്തിന് കീഴടങ്ങിയത്. വളരെ അവിചാരിതമായിട്ടുള്ള വോണിന്റെ മരണം സഹതാരങ്ങളെ അടക്കം ഞെട്ടിച്ചിരിന്നു.വോണിനൊപ്പം 200ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം ഒരു ഷെയ്ൻ വോൺ അനുസ്മരണ പരിപാടിയിൽ വളരെ വൈകാരികനായി പ്രതികരിച്ചിരുന്നു. എല്ലാ കാലത്തും തന്റെ ഒരു മികച്ച ഫ്രണ്ട്‌ കൂടിയായിരുന്ന ഒരാളെയാണ് നഷ്ടമായത് എന്നും പറഞ്ഞ പോണ്ടിങ് ഒരു വ്യത്യസ്ത ചോദ്യത്തിനുള്ള മറുപടി നൽകിയാണ് ശ്രദ്ധേയനാകുന്നത്. ഇനി ഒരു അവസരം ലഭിച്ചാൽ എന്താകും വോണിനോട് പറയുകയെന്നുള്ള ചോദ്യത്തിനാണ് വൈകാരികമായി പോണ്ടിങ് മറുപടി നൽകിയത്.

” ഷെയ്ൻ വോൺ കേവലം ഒരു സഹതാരം മാത്രമായിരുന്നില്ല എനിക്ക്. ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരുവേള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്നതിന് മുൻപ് ആരംഭിച്ചതാണ്. അദ്ദേഹത്തിന്‍റെ വേർപാട് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.”ഐസിസി റിവ്യൂവിൽ മുൻ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരവുമായി നടത്തിയ സംഭാഷണത്തിൽ വോൺ ഇപ്രകാരം പറഞ്ഞു.ഇനിയൊരു അവസരം വോണിനെ ജീവിതത്തിൽ കാണാൻ ലഭിച്ചാൽ എന്താകും പ്രിയ സുഹൃത്തിനോട് പറയുകയെന്നുള്ള ചോദ്യത്തിനാണ് പോണ്ടിങ് മറുപടി നൽകിയത്.

ponting warne

“ഞാൻ അവനെ എത്രമാത്രം ജീവിതത്തിൽ ഇഷ്ടപെടുന്നുവെന്നുള്ള കാര്യം അവനോട് പറഞ്ഞിട്ടില്ല. എനിക്ക് തോന്നുന്നുണ്ട് അത്‌ അവനോട് ഒരിക്കൽ എങ്കിലും പറയണമെന്ന്.അവനോട് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ഈ കാര്യം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് ഇന്ന് വളരെ അധികം. അവൻ എല്ലാത്തരം സ്പിൻ ബൗളർമാർക്കും ഒരു അധ്യാപകനാണ്. സ്റ്റീവ് സ്മിത്ത് മുതൽ റാഷിദ്‌ ഖാന് വരെ ഉപദേശങ്ങളും ചില ട്രിക്കുകളും പറഞ്ഞുകൊടുക്കുന്ന വോൺ എക്കാലവും ഓർമ്മിക്കപ്പെടും ” പോണ്ടിങ് വാചാലനായി.

Previous articleസ്റ്റാർ സ്പിന്നർ സ്‌ക്വാഡിൽ നിന്നും പുറത്ത് :അക്ഷർ പട്ടേൽ പകരം ടീമിലേക്ക്
Next articleഅതൊരു തെറ്റായി പോയി : വിവാദത്തിൽ പ്രതികരിച്ച് സുനിൽ ഗവാസ്‌ക്കർ