സ്റ്റാർ സ്പിന്നർ സ്‌ക്വാഡിൽ നിന്നും പുറത്ത് :അക്ഷർ പട്ടേൽ പകരം ടീമിലേക്ക്

20220306 164422

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയവുമായി രോഹിത് ശർമ്മയും സംഘവും രണ്ട് ടെസ്റ്റ്‌ മത്സര പരമ്പരയിൽ 1-0ന് മുൻപിൽ എത്തി. ബാംഗ്ലൂരിൽ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ജയിച്ചാൽ രോഹിത് ശർമ്മക്ക് കീഴിൽ കളിച്ച ആദ്യത്തെ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിയും.രണ്ടാം ടെസ്റ്റ്‌ മത്സരം മാർച്ച്‌ 12ന് ആരംഭിക്കാൻ ഇരിക്കെ ഇന്ത്യൻ ടീമിൽ വമ്പനൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് സെലക്ഷൻ കമ്മിറ്റി.

മോഹാലി ടെസ്റ്റിൽ ഇന്ത്യൻ സ്‌ക്വാഡിനോപ്പമുണ്ടായിരുന്ന കുൽദീപ് യാദവിനെ ഒഴിവാക്കി പകരം ആൾറൗണ്ടർ അക്ഷർ പട്ടേലിനെയാണ് ഉൾപെടുത്തിയിരിക്കുന്നത്. നേരത്തെ പരിക്ക് കാരണം അക്ഷർ പട്ടേലിനെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു.

ബാംഗ്ലൂരിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ മൂന്നാമത്തെ മാത്രമാണ് ഡേ നൈറ്റ് ടെസ്റ്റ്‌ മത്സരമാണ് ഇന്ത്യയിൽ കളിക്കാൻ പോകുന്നത്. നേരത്തെ ഇന്ത്യയിൽ നടന്ന ബംഗ്ലാദേശിന് എതിരായ പ്രഥമ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയം ഇന്ത്യൻ ടീമിന് നേടാൻ സാധിച്ചെങ്കിൽ ഇംഗ്ലണ്ട് എതിരായി കഴിഞ്ഞ വർഷം നടന്ന ഡേ നൈറ്റ് ടെസ്റ്റിലും വിജയമാണ് വിരാട് കോഹ്ലിയും സംഘവും നേടിയത്. ഇംഗ്ലണ്ട് എതിരായ അഹമ്മദാബാദ് ഡൈ നൈറ്റ് ടെസ്റ്റിൽ 5 വിക്കെറ്റ് പ്രകടനവുമായി അക്ഷർ പട്ടേൽ തിളങ്ങിയിരുന്നു.

Read Also -  "ബുമ്രയല്ല, ഞാൻ ഏറ്റവും ഭയക്കുന്നത് ആ ബോളറെയാണ്.. അവൻ ലൂസ് ബോളുകൾ എറിയില്ല "- ബാബർ ആസം പറയുന്നു..

അതേസമയം ഫിറ്റ്‌നസ് പൂർണ്ണമായി നേടാൻ കഴിയാതെ പോയ അക്ഷർ പട്ടേലിന് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ കഴിഞ്ഞ മാസം 22ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന സമയത്ത് ബാംഗ്ലൂരിൽ അടക്കം റീഹാബിലിറ്റേഷനിലുള്ള സ്പിൻ ബൗളർ അക്ഷർ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ സെലക്ഷന് ലഭ്യമാകില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ അക്ഷർ പട്ടേൽ പ്ലെയിങ് ഇലവനിൽ ഇടം നേടാനും സാധ്യതകൾ വളരെ വലുതാണ്. അങ്ങനെയെങ്കിൽ ജയന്ത് യാദവിന് പകരം അക്ഷർക്ക് അവസരം ലഭിക്കും.

Scroll to Top