കായിക ലോകത്തെയും ക്രിക്കറ്റ് പ്രേമികളെയും വളരെ അധികം വേദനിപ്പിച്ചാണ് ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ കഴിഞ്ഞ ദിവസം മരണത്തിന് മുൻപിൽ കീഴടങ്ങിയത്. വളരെ ഷോക്കിങായി ഈ മരണത്തിൽ വോണിന് ആദരവ് രേഖപെടുത്തുകയാണ് ക്രിക്കറ്റ് ലോകവും സഹതാരങ്ങളും അടക്കം. വോണിനും ഒപ്പം കളിച്ച താരങ്ങളും അദേഹത്തിന്റെ കീഴിൽ പരിശീലിച്ചവരും എല്ലാം തന്നെ ഇതിഹാസതാരത്തിന്റെ സവിശേഷതകൾ തുറന്ന് പറയുമ്പോൾ ഇന്നലെ ഷെയ്ൻ വൊണിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ വിതുമ്പിയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് തന്റെ വേദന വ്യക്തമാക്കിയത്.
സ്റ്റാർ സ്പോർട്സിൽ വോണുമായുള്ള അനുഭവങ്ങൾ എല്ലാം പറയുന്നതിനിടയിലാണ് പോണ്ടിങ് വൈകാരികനായത്. ഓസ്ട്രേലിയൻ ടീമിലെ സഹതാരങ്ങൾ എന്നതിലുപരി റിക്കി പോണ്ടിങിൻ്റെ അടുത്ത ഒരു ഫ്രണ്ട് കൂടിയായിരുന്നു വോൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ വൊണും പോണ്ടിങ്ങും 200ലധികം മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്.
വോണും പോണ്ടിങ്ങും തമ്മിൽ കൗമാര കാലം മുതലേ വലിയ സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. ഇവർ ഇരുവരും മികച്ച കൂട്ടുകാരായിരുന്നു.”ഒരു പതിറ്റാണ്ട് കാലത്തിലേറെ ഞങ്ങൾ ഒരുമിച്ചാണ് ക്രിക്കറ്റ് കളിച്ചവരാണ്. ഇത് എക്കാലവും വാക്കുകൾക്ക് അതീതമായ ഒരു ബന്ധമാണ്.എനിക്ക് 15 വയസ്സുള്ള സമയം ഞങ്ങൾ ക്രിക്കറ്റ് അക്കാഡമി വെച്ചാണ് ആദ്യമായി പരിചയപെടുന്നത്.
ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച സ്പിൻ ബൗളർ. കരിയറിലെ എല്ലാവിധ ഉയർച്ചകളിലും താഴ്ചകളിലും എന്നോട് ഒപ്പം നിന്ന മികച്ച ഒരു സഹതാരം. ഏത് കാലയളവിലും നിങ്ങൾക്ക് ഒപ്പം തന്നെ നിൽക്കുകയും കൂടാതെ തന്റെ എല്ലാ സുഹൃത്തുകൾക്ക് വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരാളാണ് വോൺ “റിക്കി പോണ്ടിങ് വാചാലനായി.
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കെറ്റ് ക്ലബ്ബിൽ ആദ്യം സ്ഥാനം നേടിയ ഷെയ്ൻ വോൺ 708 ടെസ്റ്റ് വിക്കറ്റുകളുമായിട്ടാണ് ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. കൂടാതെ 293 ഏകദിന വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള വോൺ 1000 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കിയ അപൂർവ്വ താരമാണ്.