സണ്‍റൈസേഴ്സ് ഹൈദരബാദ് ബാറ്റസ്മാന്‍ കേദാര്‍ ജാദവിന്‍റെ മോശം ബാറ്റിംഗ് ചോദ്യം ചെയ്ത് ഇതിഹാ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. പഞ്ചാബിനെതിരെയുള്ള ലോ സ്കോറിങ്ങ് മത്സരത്തില്‍ ഹൈദരബാദ് ടീമിനെ രക്ഷിക്കാന്‍ കേദാര്‍ ജാദവിനെ സാധിച്ചിരുന്നില്ലാ. മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തിയ താരം 12 ബോളില്‍ 12 റണ്‍സുമായി മടങ്ങി.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഴിവാക്കിയ താരത്തെ 2 കോടി രൂപക്കാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്. മധ്യനിരയില്‍ വിശ്വസ്ത ഇന്ത്യന്‍ ബാറ്റസ്മാനായും, പാര്‍ട്ടൈം ബോളാറായി ഉപയോഗിക്കാനുമാണ് ഹൈദരബാദ് ടീമിലെത്തിച്ചത്. എന്നാല്‍ കേദാര്‍ ജാദവ് തന്‍റെ മോശം ഫോം തുടരുകയായിരുന്നു.
കേദാര്‍ ജാദവ് എന്നാണ് മികച്ച പ്രകടനം പുറത്തിടിക്കുന്നത് എന്നും എന്തിനാണ് പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ചോദിക്കുകയാണ് സൗത്താഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക്. ” ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെത്തി. മനീഷ് പാണ്ഡെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമമെങ്കിലും നടത്തുന്നുണ്ട്. എന്നാല്‍ കേദാര്‍ ജാദവ് എന്താണ് ചെയ്യുന്നത്. ഈ കാലയളവില്‍ ഭേദപ്പെട്ട പ്രതിഫലം തന്നെ അവന്‍ വാങ്ങുന്നുണ്ട്. അവന്റെ പ്രകടനം കണ്ടിട്ട് വീണ്ടും പ്ലേയിങ് 11ല്‍ അവസരം നല്‍കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുന്നുണ്ടോ ” പൊള്ളോക്ക് പറഞ്ഞു.
ഈ സീസണില്‍ 6 മത്സരങ്ങളില്‍ നിന്നും 55 റണ്‍സാണ് ഈ ഓള്‍റൗണ്ടര്‍ നേടിയിരിക്കുന്നത്. 9 മത്സരങ്ങളില്‍ ഒരു വിജയമായി സണ്‍റൈസേഴ്സ് ഹൈദരബാദ് അവസാന സ്ഥാനത്താണ്.