മോറിസും ലൂയിസും എവിടെ: ഞെട്ടിച്ചെന്ന് ഗംഭീർ

ക്രിക്കറ്റ് ലോകം ഇപ്പോൾ ഐപിഎല്ലിന്റെ ആവേശത്തിലാണ്. ഐപിൽ പതിനാലാം സീസണിൽ അത്യന്തം വാശിയേറിയ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എല്ലാ ടീമുകളും പ്ലേഓഫിൽ ഇടം നേടാൻ ഇനി വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ ജയിക്കണം എന്നൊരു സ്ഥിതി വിശേഷത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഏറെ നിർണായക മത്സരമാണ് ഇപ്പോൾ എല്ലാ ആരാധകരിലും ചർച്ചയായി മാറുന്നത്. മത്സരത്തിൽ രാജസ്ഥാൻ ബാറ്റ്‌സ്മാന്മാർ പൂർണ്ണ പരാജയമായി മാറിയപ്പോൾ 33 റൺസിന്റെ ജയവുമായി പ്ലേഓഫിൽ ഇടം നേടുന്ന ആദ്യത്തെ ടീമായി റിഷാബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് മാറി. സീസണിൽ എട്ടാം ജയമാണ് ഡൽഹി ടീം കരസ്ഥമാക്കിയത്.

അതേസമയം തോൽവിക്ക് പിന്നലെ രാജസ്ഥാൻ റോയൽസ് ടീമിന് എതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ഉയരുന്നത്. പഞ്ചാബിനെതിരെ ജയിച്ച പ്ലേയിംഗ്‌ ഇലവനിൽ നിന്നും ചില മാറ്റങ്ങൾ നടത്തിയാണ് ഡൽഹിക്ക്‌ എതിരെ സഞ്ജുവും ടീമും കളിക്കാനായി എത്തിയത്. വിമർശനങ്ങൾക്കുള്ള ഏക കാരണവും ഇതാണ്. മുൻ ഇന്ത്യൻ ടീം താരം ഗൗതം ഗംഭീർ ഇക്കാര്യം ചൂണ്ടികാട്ടി അഭിപ്രായം വിശദമാക്കുകയാണിപ്പോൾ. നിർണായക പോരാട്ടത്തിൽ എവിൻ ലൂയിസ്, ക്രിസ് മോറിസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയ രാജസ്ഥാൻ ടീം തീരുമാനം എല്ലാവരെയും ഞെട്ടിച്ചുവെന്ന് പറയുകയാണ് ഗംഭീർ.

“ഡൽഹിക്ക് എതിരെ ഇത്രത്തോളം തന്നെ പ്രധാന മത്സരത്തിൽ എന്തുകൊണ്ടാണ് മോറിസ്, ലൂയിസ് എന്നിവരെ രാജസ്ഥാൻ ടീം ഒഴിവാക്കിയത്. ടീം പ്രഖ്യാപനം എന്നെ അമ്പരപ്പിച്ചു. ഐപിൽ ചരിത്രതൽ തന്നെ ഏറ്റവും പ്രൈസ് ടാഗുള്ള താരമാണ് ക്രിസ് മോറിസ്. മോറിസ്, ലൂയിസ് എന്നിവരെ ഒഴിവാക്കി ആരെയാണ് ഇവർ പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതത്.വളരെ ഏറെ നിർണായക മത്സരത്തിൽ ഇങ്ങനെ ഒരു മാറ്റം ഉൾകൊള്ളുവാൻ കഴിയുന്നില്ല “ഗംഭീർ വിമർശനം കടുപ്പിച്ചു