സ്വന്തം ഡിഎൻഎ തിരുത്തിയവരാണ് അവർ :ഐപിൽ ക്രിക്കറ്റിനെ പരിഹസിച്ച് റമീസ് രാജ

ക്രിക്കറ്റ് ലോകം ഇപ്പോൾ ഐപിൽ പതിനാലാം സീസൺ ആവേശത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ ഏവരും വളരെ ഏറെ ആകാംക്ഷപൂർവ്വം നോക്കികാണുന്ന മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം ഓസ്ട്രേലിയൻ താരങ്ങളുടെ പ്രകടനവും നിർണായകമായി മാറാറുണ്ട്. എന്നാൽ ഐപിൽ കളിക്കുന്ന ഓസ്ട്രേലിയൻ ടീം താരങ്ങളെയും ഒപ്പം ഐപിൽ അടക്കം വന്നതിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ വന്ന മാറ്റത്തെ കുറിച്ചും വിമർശനം ഉന്നയിക്കുകയാണ് മുൻ പാകിസ്ഥാൻ താരവും നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ചെയർമാനുമായ റമീസ് രാജ. ഐപിൽ ക്രിക്കറ്റിൽ കളിക്കാനായിട്ടാണ് ഓസ്ട്രേലിയൻ താരങ്ങൾ അടക്കം അവർ എന്താണോ മുൻപ് ഉപയോഗിച്ച ശൈലി അത് വരെ ഉപേക്ഷിച്ചതെന്നും പറഞ്ഞ റമീസ് രാജ ഓസ്ട്രേലിയൻ ടീം മാനേജ്മെന്റിനെയും പരിഹസിച്ചു.

ഐപിൽ എന്ന വമ്പൻ നേട്ടം മാത്രം മുൻപിൽ കണ്ടാണ് ഇന്ന് ലോകത്തെ പല ക്രിക്കറ്റ് താരങ്ങളും കളിക്കുന്നതെന്ന് പറഞ്ഞ റമീസ് രാജ ബിസിസിഐയെ പിണക്കാനുള്ള ഭയം കൊണ്ടാണ് പല ഓസ്ട്രേലിയൻ താരങ്ങളും ഐപിൽ അടക്കം കളിക്കുന്നതെന്നും പറഞ്ഞ റമീസ് രാജ ഐപിഎല്ലിലെ പണം മാത്രം നോക്കി സ്വന്തം ഡിഎൻഎ വരെ പല ഓസ്ട്രേലിയൻ താരങ്ങളും അടിയറവ് വെച്ചതായി കാണമെന്നും തുറന്നടിച്ചു.

“ഇന്ത്യക്ക് എതിരെ കളിക്കുമ്പോൾ ഇന്ന് പല ഓസ്ട്രേലിയൻ താരങ്ങളും അവർ എന്താണോ മുൻപ് കാണിച്ചിട്ടുള്ള ഏറെ ശ്രദ്ധേയമായ ആഗ്ഗ്രെസ്സീവ് ശൈലി അത് പോലെ ഒഴിവാക്കുന്നതായി കാണുവാൻ സാധിക്കും.അവർ ഇന്ത്യക്കെതിരായി കളിക്കുമ്പോൾ വേറെ ഒരു മുഖവുമായി കളിക്കുന്നത് കാണുവാൻ കഴിയും. മിക്ക ഓസ്ട്രേലിയൻ താരങ്ങൾക്കും ഐപിൽ കരാർ സംരക്ഷിക്കണം എന്നൊരു ലക്ഷ്യം മാത്രമാണുള്ളത്. ഇന്ത്യക്ക് എതിരെ കളിക്കുന്ന അവരെ സന്തോഷത്തിൽ മാത്രമാണ് കാണുവാൻ സാധിക്കുന്നത്. ഐപിൽ മാത്രമാണ് അവരുടെ ലക്ഷ്യം “റമീസ് രാജ പരിഹസിച്ചു