പൊള്ളാർഡിൻ്റെ കലിപ്പൻ സ്വഭാവം വീണ്ടും. ഇപ്രാവശ്യത്തെ കലിപ്പ് സഹതാരത്തിനെതിരെ.

0
4

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കീറോൺ പൊള്ളാർഡ്. ഇപ്പോഴിതാ പൊള്ളാർഡിൻ്റെ കലിപ്പൻ സ്വഭാവം വീണ്ടും ക്രിക്കറ്റ് ലോകം കണ്ടിരിക്കുകയാണ്. ട്രിനാഡ് ടി-10 മത്സരത്തിൽ തൻറെ എൻറെ ദേശീയ ടീമിലെ സഹ കളിക്കാരനായ നിക്കോളാസ് പൂരൻ പൊള്ളാർഡ് ബൗൾ ചെയ്യുമ്പോൾ സ്വിച്ച് ഹിറ്റിന് ശ്രമിച്ചു.

പരിചയസമ്പത്തുള്ള പൊള്ളാർഡ് ബൗൾ ചെയ്യാതെ പൂരൻ നേരെ എറിയാൻ ആഗ്യം കാണിച്ചു. എന്നിട്ട് ആ ബോൾ കീപ്പറിൻറെ കൈകളിലേക്ക് എറിഞ്ഞു. ഇതിനുശേഷം ശേഷം നിക്കോളാസ് പൂരൻ നോൺ സ്ട്രൈക്കേഴ്സ് എൻ്റിൽ നിൽക്കുമ്പോൾ പൊള്ളർഡ് മാൻകാദ് ചെയ്യാൻ ശ്രമിച്ചിരുന്നു. ബാറ്റ് ക്രീസിൽ ഉണ്ടായിരുന്ന നിക്കോളാസ് പൂരൻ രക്ഷപ്പെട്ടു.

274048778 151543530592972 7097941663916336437 n



ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ പൊള്ളാർഡ് 2015ൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്മായി കൊമ്പുകോർത്തത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പൊള്ളാർഡിന് നേരെയായിരുന്നു സ്റ്റാർ പന്ത് എറിഞ്ഞത്. ഇതിൽ രോക്ഷം കൊണ്ട് പൊള്ളാർഡ് സ്റ്റാർക്കിന് നേരെ തൻറെ ബാറ്റ് കൊണ്ട് എറിഞ്ഞു. മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം നടക്കുന്നതിനിടയിൽ ആയിരുന്നു ഇ സംഭവം.

274106555 2089359214557625 191316928712966795 n

LEAVE A REPLY

Please enter your comment!
Please enter your name here