ആൾറൗണ്ട് മികവിൽ മാൻ ഓഫ് ദി മാച്ചായി ജഡേജ :സൂപ്പർ റെക്കോർഡുകളും സ്വന്തം

20220306 164329

മോഹാലിയിൽ ലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും സമ്പൂർണ്ണ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും. ലങ്കക്ക് എതിരെ ഇന്നിങ്സിനും 222 റൺസിനും ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും മുൻപോട്ട് കുതിച്ചു. മൂന്നാം ദിനം ജഡേജയുടെ ബൗളിംഗ് മികവ് തന്നെയാണ് ഇന്ത്യക്ക് ഇന്നിങ്സ് ജയം സമ്മാനിച്ചത്. രണ്ടാം ദിനം 175 റൺസ്‌ നേടി കയ്യടികൾ നേടിയ ജഡേജ മൂന്നാം ദിനം ഒന്നാം ഇന്നിങ്സിൽ ലങ്കയുടെ അഞ്ചും രണ്ടാം ഇന്നിങ്സിൽ നാലും വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അർഹനായത്.

അതേസമയം ഇന്നത്തെ മത്സരത്തിൽ അപൂർവ്വമായ അനേകം റെക്കോർഡ് കൂടി ജഡേജ സ്വന്തം പേരിലാക്കി.175 റൺസ്‌ ഒന്നാം ടെസ്റ്റിൽ അടിച്ചെടുത്ത ജഡേജ ആകെ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ ഒരു ഇന്നിങ്സിൽ 150 റൺസിൽ അധികം നേടിയ താരങ്ങളിൽ ആ മത്സരത്തിൽ തന്നെ ഏറ്റവും അധികം വിക്കെറ്റ് വീഴ്ത്തിയ താരമായി ജഡേജ മാറി.150+ റൺസ്‌ ഇന്നിങ്ങ്‌സില്‍ നേടിയ താരങ്ങളില്‍ ആ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് 8 വിക്കറ്റ് നേടിയ ഗാരി സോബേഴ്സായിരുന്നു ഇതുവരെ. ഈ റെക്കോർഡാണ് ജഡേജ തിരുത്തിയത്.

Read Also -  പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.
20220306 164404

കൂടാതെ ഒരു ഇന്നിങ്‌സില്‍ 175ൽ അധികം റൺസും കൂടാതെ 5 വിക്കറ്റും നേടുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ മാത്രം താരമാണ് ജഡേജ അവസാനമായി നേടിയത് മുഷ്താഖ് മുഹമ്മദ് ആണ്.1977ലാണ് ഇത്തരം ഒരു പ്രകടനം മുൻപ് പിറന്നത്.അതേസമയം ഒരു ടെസ്റ്റ്‌ മത്സരത്തിൽ വിനൂ മങ്കാദ് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ താരമാണ് ജഡേജ.കൂടാതെ ഗാരി സോബേഴ്‌സിനും ശേഷം ടീമിന്റെ ആദ്യ ബാറ്റിങ്ങ് ഇന്നിങ്ങ്‌സില്‍ തന്നെ 150 പ്ലസ് റണ്‍സ് നേടുകയും ആദ്യ ബൗളിങ്ങ് ഇനിങ്ങ്‌സില്‍ 5 വിക്കറ്റും വീഴ്ത്തുകയും ചെയ്യുന്ന ആദ്യ താരമായി മാറി രവീന്ദ്ര ജഡേജ.

Scroll to Top