കോഹ്ലി റെക്കോഡിലേക്ക് കുതിക്കുന്നു. ആശംസയുമായി പിണറായി വിജയന്‍

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി ശ്രീലങ്കയെ തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി. വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തിൽ ഇന്ത്യ പടുത്തുയർത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 73 റണ്‍സിനു പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് ടീമിന്‍റെ ടോപ്പ് സ്കോററായത്.110 പന്തില്‍ 13 ഫോറും 8 സിക്സുമായി 166 റണ്‍സാണ് കോഹ്ലി നേടിയത്. മത്സരത്തില്‍ നിരവധി റെക്കോഡുകളും വിരാട് കോഹ്ലി സ്വന്തമാക്കി.

മത്സരത്തിലേയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്ലിയേയും ഇന്ത്യന്‍ ടീമിനേയും അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് കാർണിവൽ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ ടീം നിറഞ്ഞാടിയപ്പോൾ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്‌ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രചിക്കപ്പെട്ടത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ നേടിയത്. ഇതോടെ 2008 ൽ അയർലണ്ടിനെതിരെ ന്യൂസിലാൻഡ് നേടിയ 290 റൺസിന്റെ റെക്കോർഡ് ജയം പഴങ്കഥയായി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റർമാർ റൺമഴ പെയ്യിച്ചപ്പോൾ 3-0 നാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

siraj vs sri lanka

തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് പൂർത്തിയാക്കിയത്. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോർഡിനൊപ്പമെത്താൻ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോഹ്ലിക്ക്. റെക്കോർഡിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ടീം ഇന്ത്യക്കും ആശംസകൾ

Previous articleചെണ്ടയില്‍ നിന്നും വിശ്വസ്തനിലേക്ക് ; സിറാജിനു സംഭവിച്ച മാറ്റം എന്ത് ?
Next articleരോഹിത് ശര്‍മ്മ നന്നായി കളിക്കുന്നുണ്ട്. പക്ഷേ പ്രശ്നം ഇതാണ്. ഗംഭീര്‍ പറയുന്നത് ഇങ്ങനെ