പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടുമൊരു കൂറ്റന്‍ ചെയ്സ്. ബാബറിന്‍റെ വെടിക്കെട്ടിന് റൂസോയുടെ മറുപടി.

പാക്കിസ്ഥാന്‍ ലീഗിലെ പോരാട്ടത്തില്‍ പെഷവാറിനെതിരെ മുള്‍ട്ടാന്‍ സുല്‍ത്താന് 4 വിക്കറ്റ് വിജയം. 243 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കി നില്‍ക്കേയാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍ അടിച്ചെടുത്തത്.

Fq4Keh4WIAsGm M

വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താനായി റിലി റൂസോ സെഞ്ചുറി നേടി. 51 പന്തില്‍ 12 ഫോറും 8 സിക്സുമായി 121 റണ്‍സാണ് നേടിയത്. 41 ബോളില്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗതയേറിയ സെഞ്ചുറി റെക്കോഡ് സ്വന്തമാക്കി. 25 പന്തില്‍ 52 റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡും നിര്‍ണായക പ്രകടനം നടത്തി. 8 പന്തില്‍ 24 റണ്ണുമായി അന്‍വര്‍ അലിയാണ് മത്സരം ഫിനിഷ് ചെയ്തത്.

Fq35Q4FXsAAy4QY

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പെഷവാറിനായി ക്യാപ്റ്റന്‍ ബാബര്‍ അസം ടോപ്പ് സ്കോററായി. 39 പന്തില്‍ 9 ഫോറും 2 സിക്സുമായി 73 റണ്‍സാണ് സ്കോര്‍ ചെയ്തത്. 59 റണ്‍സുമായി ആയുബും 35 റണ്‍ എടുത്ത മുഹമദ്ദ് ഹാരിസും 38 റണ്ണുമായി കാഡ്മോറും വമ്പന്‍ സ്കോര്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

മത്സരത്തില്‍ രണ്ടു ടീമും കൂടി 486 റണ്‍സാണ് അടിച്ചെടുത്തത്. 41 ഫോറും 32 സിക്സും പിറന്നു. ഇത് തുടര്‍ച്ചയായ രണ്ടാം തവണെയായണ് 200 നു മുകളില്‍ സ്കോര്‍ ചെയ്തട്ടും പെഷവാര്‍ പരാജയപ്പെടുന്നത്.

Previous articleബാംഗ്ലൂരിനെ നാണംകെടുത്തി യുപി വാരിയേഴ്‌സ്. 10 വിക്കറ്റിന്റെ വിജയം!!
Next articleഗംഭീറിനും രക്ഷിക്കാനായില്ല, തുടക്കം പിഴച്ച് ഇന്ത്യൻ മഹാരാജാസ്. പരാജയം 9 റൺസിന്.