മധ്യനിരയിലെ മികച്ച മൂന്ന് താരങ്ങള്‍ ഇവര്‍. വെളിപ്പെടുത്തലുമായി പാറ്റ് കമ്മിന്‍സ്

ടെസ്റ്റ് ഫോര്‍മാറ്റിലെ മികച്ച ബോളര്‍മാരില്‍ ഒരാളാണ് പാറ്റ് കമ്മിന്‍സ്. സ്വിങ്ങും, പേസും, ബൗണ്‍സുംകൊണ്ട് ബാറ്റസ്മാന്‍മാരെ വിറപ്പിക്കുന്ന ഈ ഓസ്ട്രേലിയന്‍ താരം തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തന്ന മൂന്നു മധ്യനിര ബാറ്റസ്മാന്‍മാരുടെ പേര് പറയുകയാണ്. ന്യൂസിലന്‍റ് താരം കെയിന്‍ വില്യംസണ്‍, സഹതാരം സ്റ്റീവന്‍ സ്മിത്ത്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി എന്നിവരെയാണ് പാറ്റ് കമ്മിന്‍സിന്‍റെ മികച്ച മധ്യനിര താരങ്ങള്‍.

ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതുള്ള വില്യംസണെ രണ്ട് തവണ മാത്രമാണ് പാറ്റ് കമ്മിന്‍സ് പുറത്താക്കിയട്ടുള്ളത്. അതേ സമയം വീരാട് കോഹ്ലിയെ ഏഴ് തവണെയാണ് ഓസ്ട്രേലിയന്‍ താരം പുറത്താക്കിയത്. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാമതാണ് വീരാട് കോഹ്ലി.

” മൂന്നാം സ്ഥാനത്ത് കെയ്ന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത് നാലാമത്, ഒരുപക്ഷേ കോഹ്ലി അഞ്ചാമത്. ഏത് ക്രമത്തിലായാലും ഇവര്‍ മൂന്നു പേര്‍ എന്‍റെ ടീമിലുണ്ടാവും ” തന്‍റെ യൂട്യൂബ് ചാനലില്‍ നടത്തിയ ചോദ്യോത്തര വേളയില്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍

VIRATKOHLI1

സതാംപ്ടണില്‍ ജൂണ്‍ 18 നാണ് പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍റുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഫൈനലില്‍ വിജയിക്കുന്നത് ആരാണ് എന്ന് പറഞ്ഞില്ലെങ്കിലും സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാവുക ന്യൂസിലന്‍റിനാകുമെന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ പറഞ്ഞു.

” രണ്ടു ടീമും കുറച്ച് മാസങ്ങളായി ടെസ്റ്റുകള്‍ കളിച്ചട്ടില്ലാ..അതിനാല്‍ എന്തും സംഭവിക്കാം. എന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ യോജിക്കുക ഇന്ത്യയേക്കാള്‍ ന്യൂസിലന്‍റിനായിരിക്കും. ”

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാറ്റ് കമ്മിന്‍സാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. 14 മത്സരങ്ങളില്‍ നിന്നായി 70 വിക്കറ്റാണ് ഓസ്ട്രേലിയന്‍ താരം നേടിയത്. 67 വിക്കറ്റുള്ള ഇന്ത്യയുടെ അശ്വിനു കമ്മിന്‍സിനെ മറികടക്കാനുള്ള അവസരമുണ്ട്.

Previous articleആരാണ് വേഗമേറിയ ഫാസ്റ്റ് ബൗളർ :ഞെട്ടിക്കുന്ന മറുപടിയുമായി മൈക്കൽ ക്ലാർക്ക്
Next articleഅവരെയാണ് ഞങ്ങൾക്ക് പേടി :തുറന്നുപറഞ്ഞ് കിവീസ് താരം